Latest News

ധൈര്യമുളളവർക്ക് മാത്രമായി ഇതാ ഒരു നീന്തൽക്കുളം- വിഡിയോ

ഹൂസ്‌റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിംങ്ങിൽ നിന്നുളള കാഴ്‌ചയാണിത്.

swimming pool, houston

നീന്താൻ ഇഷ്‌ടമില്ലാത്തവരായി ആരുമില്ല. വ്യത്യസ്‌തമാർന്ന ഒരു നീന്തൽക്കുളത്തിന്റെ വിഡിയോയാണിപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഹൂസ്‌റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിൽ നിന്നുളള കാഴ്‌ചയാണിത്.ഈ ബിൽഡിങ്ങിന്റെ 40-ാമത്തെ നിലയിൽ ഒരു നീന്തൽ കുളമുണ്ട്. അതാണിപ്പോൾ ജന ശ്രദ്ധയാകർഷിക്കുന്നത്. ധൈര്യമുളളവർ മാത്രം കണ്ടാൽ മതി ഈ നീന്തൽക്കുളം കേട്ടോ.

ആകാശത്ത് ഒരു നീന്തൽക്കുളമുണ്ടാക്കിയാൽ എങ്ങനെയുണ്ടാവുമെന്ന ചോദ്യത്തിനുത്തരമാണ് ഇത്. കെട്ടിടത്തിന്റെ നാൽപതാമത്തെ നിലയിലുളള ഈ കെട്ടിടത്തിൽ നിന്നാൽ താഴെ നടക്കുന്നതെല്ലാം നല്ല വ്യക്തമായി കാണാം. അതായത് ഒരു പക്ഷി ആകാശത്ത് കൂടി പറക്കുമ്പോൾ താഴെയുളള കാഴ്‌ചകൾ എങ്ങനെ കാണുമോ അതു പോലെയെന്നാണ് പറയുന്നത്.

മാർക്കറ്റ് സ്വകയർ ടവർ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഈ നീന്തൽക്കുളത്തിന്റെ വിഡിയോ പങ്ക് വച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരു വശത്ത്നിന്ന് പുറത്തേക്ക് തളളി നിൽക്കും വിധമാണ് നീന്തൽക്കുളത്തിന്റെ നിർമ്മാണം. എട്ടിഞ്ച് കട്ടിയുളള ഒരു പ്രത്യേക തരം ഗ്ളാസ് കൊണ്ടാണിത് നിർമ്മിച്ചിരിക്കുന്നതെന്ന് ഹൂസ്റ്റൺ ക്രോണിക്കിൾ പറയുന്നു. എന്നാൽ ഉയരം പേടിയുളളവരൊന്നും ഇതിന്റെ അടുത്ത് പോവാതിരിക്കുന്നതായിരിക്കും നല്ലത്. ഇത്തരക്കാർക്കായി നാലാം നിലയിൽ വേറൊരു നീന്തൽക്കുളവും ഒരുക്കിയിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: The pool at market square tower

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com