ജസ്റ്റിൻ ബീബറുടെ ‘സ്റ്റേ’ മലയാളം വേർഷൻ; വൈറലായി വീഡിയോ

“കള്ളിപെണ്ണെ എന്നെ വിട്ട് പോകല്ലേ” എന്ന് തുടങ്ങുന്ന മലയാളം വേർഷൻ ചെയ്തിരിക്കുന്നത് റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അധ്രി ജോയാണ്

ഇൻസ്റ്റഗ്രാം റീലിസിലെ ഇപ്പോഴത്തെ വൈറൽ ഗാനമാണ് ജസ്റ്റിൻ ബീബറും കിഡ് ലറോയും ചേർന്ന് പാടിയ “സ്റ്റേ” എന്ന ഇംഗ്ലീഷ് ഗാനം. നിരവധി പേരാണ് ഗാനത്തിന് ചുവടുവെച്ച് വീഡിയോകൾ പങ്കുവെക്കുന്നത്. അതിനിടയിൽ ഗാനത്തിന് മലയാളം വേർഷനും ഇറങ്ങിയിരിക്കുകയാണ്.

പാട്ടിന്റെ വരികൾ പൂർണമായും മലയാളത്തിലേക്ക് മാറ്റി “സ്റ്റേ (പ്യുവർ മലയാളം വേർഷൻ) എന്ന് ക്യാപ്‌ഷൻ നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കള്ളിപെണ്ണെ എന്നെ വിട്ട് പോകല്ലേ” എന്ന് തുടങ്ങുന്ന മലയാളം വേർഷൻ ചെയ്തിരിക്കുന്നത് റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയനായ അധ്രി ജോയാണ്.

അധ്രിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. സംവിധായകൻ ബേസിൽ ജോസഫ് ഉൾപ്പടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.

സിനിമയിലെ ഗാനങ്ങളും സംഭാഷണങ്ങളും ചേർത്ത് നർമരസമുള്ള വീഡിയോകൾ ചെയ്യുന്ന അധ്രി ജോയുടെ വീഡിയോകൾ ഇതിനു മുൻപും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Also read: വിവാഹ ദിനത്തിൽ അമളി പറ്റി വരൻ; ചിരിയടക്കാനാവാതെ വധു; വൈറൽ വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: The kid laroi justin bieber stay song malayalam version adhri joe video

Next Story
വിവാഹ ദിനത്തിൽ അമളി പറ്റി വരൻ; ചിരിയടക്കാനാവാതെ വധു; വൈറൽ വീഡിയോviral, viral video, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com