തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച വാർത്തായാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്ന കോഴികളില്‍ മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നത്. എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴികളിൽ മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നും അതു മനുഷ്യരിൽ സാംക്രമിക രോഗത്തിനു കാരണമാകുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആരോഗ്യ ഡയറക്ടർ ഡോ ആർഎൽ സരിത അറിയിച്ചു.

വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തില്‍ എത്തുകയും ദേഹത്ത് തടിച്ച കുമിളകള്‍ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഇതു സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ തമിഴ്നാട് ആരോഗ്യ വിഭാഗത്തിൽ നിന്നു സ്ഥിരീകരണം തേടുകയും വാർത്ത തെറ്റാണെന്നു മനസ്സിലാക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം

ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ