scorecardresearch

നോളന്റെ ഓപ്പണ്‍ഹൈമറില്‍ ഉപയോഗിച്ച വാച്ചുകളും പിന്നിലെ ഇരുണ്ട ചരിത്രവും

ആറ്റോമിക് ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തെ അസ്പദമാക്കിയാണ് നോളന്‍ തന്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്

ആറ്റോമിക് ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തെ അസ്പദമാക്കിയാണ് നോളന്‍ തന്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്

author-image
Trends Desk
New Update
Oppenheimer | Hamilton Watches | Movie

കിലിയന്‍ മര്‍ഫി

സംവിധാനത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്കള്‍ നടത്താത്തൊരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിലും കാര്യങ്ങള്‍ അങ്ങനെ തന്നെ.

Advertisment

ആറ്റോമിക് ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ജെ ഓപ്പണ്‍ഹൈമറിന്റെ ജീവിതത്തെ അസ്പദമാക്കിയാണ് നോളന്‍ തന്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഓപ്പണ്‍ഹൈമര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ അതുപടി ഒപ്പിയെടുക്കാനുള്ള ശ്രമമായിരുന്നു നോളന്‍ നടത്തിയത്.

ചിത്രത്തില്‍ താരങ്ങള്‍ ഉപയോഗിച്ച വാച്ചുകളില്‍ പോലും അത് പ്രകടമാണ്. ഹാമില്‍ട്ടണ്‍ കമ്പനിയുടെ 1920-1960 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ വാച്ചുകളാണ് ഓപ്പണ്‍ഹൈമറില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഓപ്പണ്‍ഹൈമറായി വേഷമിട്ട കിലിയന്‍ മര്‍ഫി, ലെഫ്റ്റനന്റ് ജെനറല്‍ ലെസ്ലി ഗ്രോവ്സായി അഭിനയിച്ച് മാറ്റ് ഡാമന്‍, കിറ്റി ഓപ്പണ്‍ഹൈമാറായെത്തിയ എമിലി ബ്ലന്റ് എന്നിവരാണ് ഹാമില്‍ട്ടണിന്റെ വിന്റേജ് മോഡലുകള്‍ ധരിച്ച് സ്ക്രീനിലെത്തിയത്.

Advertisment

ഹാമിൽട്ടൺ കുഷ്യൻ ബി പോലുള്ള ചില വാച്ചുകളില്‍ റേഡിയം ഉപയോഗിച്ച് നിർമ്മിച്ചതിനാല്‍ ഡയലുകളില്‍ ഒരു തിളക്കമുണ്ടായിരുന്നു.

ഇത്തരം വാച്ചുകള്‍ക്ക് പിന്നില്‍ വ്യത്യസ്തമായി ഇരുണ്ട ചരിത്രമുണ്ട്. വാച്ചിന്റെ ഡയലുകളില്‍ റേഡിയം പെയിന്റുകൊണ്ട് വരച്ച സ്ത്രീകളില്‍ പലര്‍ക്കും ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. റേഡിയം ഗേൾസ് എന്നറിയപ്പെടുന്ന ഈ സ്ത്രീകൾക്ക് റേഡിയം ഉപയോഗിക്കുമ്പോൾ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിരുന്നില്ല. അല്ലെങ്കിൽ അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവരെ അറിയിച്ചിരുന്നില്ലെന്നും പറയാം.

പെയിന്റ് ചെയ്യുന്നതിനിടെ നഗ്നമായ കൈകള്‍ക്കൊണ്ട് പിടിക്കേണ്ടി വന്നതിനാല്‍ നിരവധി പേരുടെ വയറ്റിലേക്കും റേഡിയത്തിന്റെ അംശങ്ങള്‍ ചെന്നിട്ടുണ്ട്.

1920-കളിൽ, റേഡിയം വിഷബാധയേറ്റ് ആരോഗ്യസ്ഥിതി മോശമായ ഫാക്ടറി തൊഴിലാളികൾ തൊഴിലുടമകൾക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കണമെന്നും ചൂണ്ടിക്കാണിച്ച് പ്രതിഷേധിച്ചു. 1918 മുതൽ 1963 വരെയാണ് ഡയലുകളില്‍ ഹാമിൽട്ടൺ റേഡിയം പെയിന്റ് ഉപയോഗിച്ചിരുന്നത്. 1968-ൽ, റോബർട്ട് ഓപ്പൺഹൈമറിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം, ഉൽപ്പന്നങ്ങളിൽ റേഡിയം ഉപയോഗിക്കുന്നത് നിരോധിച്ചു.

Christopher Nolan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: