“ഞാന്‍ ഇപ്പോഴാണ് കാര്യങ്ങളൊക്കെ അറിയുന്നത്. ഞെട്ടിപ്പോയി. ഭയങ്കര സങ്കടായിപോയന്നെ. ഞാന്‍ ഇത്ര നാള്‍ വിചാരിച്ചിരുന്നത് നിങ്ങള്‍ എന്റെ പാല്‍ കറന്നുകൊണ്ട് പോയി കാച്ചിക്കുടിക്കുവാണെന്നാണ്. ബൂസ്റ്റിട്ടോ ബൂസ്റ്റിടാതെയോ. പക്ഷെ ഇതിന്ന് ആയിരക്കണക്കിന് പ്രൊഡക്ട്സ് ഉണ്ടാക്കുന്ന കാര്യം എന്റെടുത്തുന്ന് മറച്ചു വച്ചു,” തന്റെ പാലില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ഉത്പന്നങ്ങളുണ്ടാക്കുന്നതറിഞ്ഞ ഒരു പശുവിന്റെ വാക്കുകളാണിത്.
‘ദി ചൂരല്‍’ എന്ന ഇന്‍സ്റ്റഗ്രാമില്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന ജസ്റ്റിസ് ഫോര്‍ പശൂമ്പ എന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നതും ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നതും. കണ്ടന്റ് ക്രീയേറ്ററായ മുഹമ്മദ് ഖാനാണ് വീഡിയോയ്ക്ക് പിന്നില്‍. വളരെ രസകരമായ സംഭാഷണത്തിലൂടെ പശുവിന്റെ രോധനം അറിയിക്കുകയാണ് മുഹമ്മദ് ഖാന്‍.
വീഡിയോയില്‍ തുടര്‍ന്ന് പശു ചോദിക്കുന്നത് ഇപ്രകാരമാണ്. “കോടികളാണ് ഇതില്‍ നിന്ന് ഓരോരുത്തര്‍ ഉണ്ടാക്കുന്നത്. എന്നിട്ട് എനിക്ക് തരുന്നത് കാടിവെളളവും പുല്ലും, മനസിലാക്കണം. ഐസ്ക്രീം, പനീര്, തൈര് നെയ്, പേഡ, ചീസ്. ചീസ തന്നെയുണ്ട് നൂറ് ടൈപ്പ്. നൂറ് ടൈപ് ചീസൊക്കെയുള്ളത് എന്നെ അറിയിക്കണ്ടേ,” പശു ചോദിക്കുന്നു.
പാല്‍ വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് പാല്‍പ്പൊടിയാക്കി വെള്ളത്തില്‍ കലക്കി വീണ്ടും പാലാക്കിയെടുക്കുന്നതിനേയും വീഡിയോയില്‍ പശു വിമര്‍ശിക്കുന്നുണ്ട്. സിനിമാ നടന്മാരുടെ കട്ടൗട്ടില്‍ പാലൊഴിക്കുന്ന പരിപാടി നിര്‍ത്തിക്കോളാനും പശു പറയുന്നു. ഇതുപോലെ മുഹമ്മദ് ഖാനും കൂട്ടാളികളും നിര്‍മ്മിച്ച പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Also Read: ‘സ്‌പൈഡര്‍മാൻ’ മോഷ്ടാവ്; ഓടുന്ന ട്രെയിനിൽനിന്ന് പാലത്തിൽ തൂങ്ങിക്കിടന്നൊരു ഫോണ്‍ കവർച്ച