Latest News

തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന് മൊബൈൽ ആപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് തരൂർ

തന്റെ ചിത്രം ഉപയോഗിച്ചതിനും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചതിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തരൂർ

bjp hate speech, ബിജെപി വിദ്വേഷ പ്രസംഗം, bjp facebook, ബിജെപി ഫേസ്ബുക്ക്, wall street journal, വാള്‍സ്ട്രീറ്റ് ജേണല്‍, വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തല്‍, Facebook hate speech rules, ഫേസ്ബുക്ക് വിദ്വേഷ പ്രസംഗ നിയമങ്ങള്‍, facebook politics,ഫേസ്ബുക്ക് രാഷ്ട്രീയം, shashi tharoor, ശശി തരൂര്‍, Parliamentary Standing Committee on Information Technology, ഐടി പാര്‍ലമെന്ററി കമ്മിറ്റി, iemalayalam, ഐഇമലയാളം

ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ആപ്പിന്റെ പ്രൊമോഷനിൽ തന്റെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഇത്തരം ലേണിങ് ആപ്ലിക്കേഷനുകളെയൊന്നും താൻ ശുപാർശ ചെയ്യുന്നില്ലെന്നും തന്റെ ചിത്രം ഉപയോഗിച്ചതിനും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചതിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും തരൂർ ട്വീറ്റ് ചെയ്തു.

“ശശി തരൂരിനെപ്പോലെ നന്നായി ഇംഗ്ലീഷ് സംസാരിക്കുക,” എന്നാണ് “ബ്ലാക്ക്ബോർഡ് റേഡിയോ” എന്ന ലേണിങ് ആപ്പിന്റെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന്റെ പരസ്യത്തിൽ പരസ്യവാചകമായി നൽകിയിട്ടുള്ളത്. ഇതിനൊപ്പം തരൂരിന്റെ ചിത്രവും പരസ്യത്തിൽ നൽകിയിരുന്നു.

“ഈ അപ്ലിക്കേഷൻ വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾ ഇത് എന്റെ ശ്രദ്ധയിൽപ്പെടുത്തി. എനിക്ക് ഈ അപ്ലിക്കേഷനുമായി ഒരു ബന്ധവുമില്ലെന്നും അത് ഒരു തരത്തിലും ഞാൻ ശുപാർശ ചെയ്യുന്നില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” തരൂർ ട്വീറ്റ് ചെയ്തു.

Read More: പാർവതി മുതൽ കാജോൾ വരെ; പ്രിയനായികമാരെ അനുകരിച്ചു റിൻസി

ബ്ലാക്ക്ബോർഡ് റേഡിയോ (ബിബിആർ) ആപ്പിന്റെ പരസ്യത്തിന്റെ സ്ക്രീൻഷോട്ടും ട്വീറ്റിനൊപ്പം തരൂർ പങ്കുവച്ചിട്ടുണ്ട്.

“വാണിജ്യ ആവശ്യങ്ങൾക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയാൻ ഞാൻ നിയമനടപടി സ്വീകരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

തരൂരിന്റെ ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. തരൂർ ശുപാർശ ചെയ്യുന്നു എന്ന് ആപ്ലിക്കേഷന്രെ പരസ്യത്തിൽ പറഞ്ഞിട്ടില്ല എന്നും അദ്ദേഹത്തെപ്പോലെ സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുകയാണ് ചെയ്തതെന്നും തരൂരിന്റെ ട്വീറ്റിന് പലരും മറുപടി നനൽകി. ഔദ്യോഗിക പദവിയിലുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് മറ്റു പലരും പറഞ്ഞത്. വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകാൻ തരൂർ സ്വന്തമായി കോഴ്‌സുകൾ ആരംഭിക്കണമെന്ന് മറ്റു ചിലർ നിർദ്ദേശിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tharoor clarifies he has no connection after learning app claims speak english as fluently as the kerala mp

Next Story
ക്രിക്കറ്റ് കളിച്ച് ബിജെപി വനിതാ സ്ഥാനാർഥി, വീഡിയോ വൈറല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express