scorecardresearch

താരാ കല്യാണിന്റെ ഫെയ്‌സ്ബുക്ക് പേജ് റിമംബറിംഗ് ആക്കി ഫെയ്സ്ബുക്ക്; മരിച്ചവരുടെ അക്കൗണ്ടിന് നൽകുന്ന ഫീച്ചർ എങ്ങനെയായെന്ന് സോഷ്യൽമീഡിയ

കഴിഞ്ഞ ആഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല

കഴിഞ്ഞ ആഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thara Kalyan

മരിച്ചുപോയവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് ഫെയ്‌സ് ബുക്ക് നല്‍കി വരുന്ന ഫീച്ചറാണ് റിമംബറിംഗ്. മരണം തെളിയിക്കുന്ന വാര്‍ത്തയോ പേപ്പര്‍ കട്ടിംഗോ ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചാലാണ് അക്കൗണ്ട് റിമംബറിംഗ് ആക്കി മാറ്റുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ നടി താരാ കല്യാണിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് റിമംബറിംഗ് എന്നാണ് ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്. ജീവിച്ചിരിക്കുന്ന താര കല്യാണിന്റെ അക്കൗണ്ട് എങ്ങനെ ഈ ഫീച്ചറിന് കീഴില്‍ എത്തിയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉയർത്തുന്നത്.

Advertisment

കഴിഞ്ഞ ആഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല. മരണ വിവരം കൃത്യമായി തെളിവ് സഹിതം സമര്‍പ്പിച്ചാല്‍ മാത്രം വരുന്ന ഈ ഫീച്ചര്‍ എങ്ങനെ താരാ കല്യാണിന്റെ അക്കൗണ്ടിന് ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യല്‍ മീഡിയ.

Facebook Thara Kalyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: