scorecardresearch
Latest News

‘താങ്ക് യൂ സുന്ദരേട്ടാ’; ഗൂഗിളിനെ സ്നേഹംകൊണ്ട് മൂടി മലയാളികൾ

“കണ്ടോ കണ്ടോ, ഈയിടെയായി അണ്ണന് ഭക്ഷണത്തിൽ തീരെ ശ്രദ്ധ ഇല്ല, ചുവര് ഇണ്ടെങ്കിലേ, ചിത്രം വരയ്ക്കാൻ പറ്റൂ” എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് പ്രൊഫൈൽ ഫോട്ടോയ്ക്ക് താഴെ

bevQ, bevQ app, App, Play store, google, alchohol, liquor, sundar pichai, troll, facebook, ponkala, ബെവ് ക്യു, ബെവ് ക്യു ആപ്പ്, ആപ്പ്, പ്ലേ സ്റ്റോർ, ഗൂഗിൾ, സുന്ദർ പിച്ചൈ, ഫേസ്ബുക്ക്, പൊങ്കാല, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: മദ്യവിൽപ്പനയ്‌ക്കായുള്ള ഓൺലൈൻ ക്യൂ ആപ്പായ ബെവ് ക്യു ആപ്പിന് അനുമതി നൽകിയ ഗൂഗിളിനെ “സ്നേഹത്താൽ പൊതിഞ്ഞ്” മലയാളികൾ. ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈയുടതെന്ന് കരുതുന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആപ്പിന് അനുമതി നൽകിയ ഗൂഗിളിനെ മലയാളികൾ സ്നേഹത്തിൽ പൊതിയുന്നത്. സുന്ദർ പിച്ചൈ എന്ന് പേരും ഗൂഗിൾ സിഇഒുടെ ചിത്രവുമുള്ള ഫേസ്ബുക്ക് പ്രൊഫൈൽ വെരിഫൈഡ് പ്രൊഫൈലല്ല. 2015ലാണ് പ്രൊഫൈലിലെ അവസാനത്തെ പോസ്റ്റ്.

Read Also: പിന്‍കോഡില്ലാതെയും ബെവ് ക്യു ടോക്കണ്‍ എടുക്കാനുള്ള സൗകര്യം വരുന്നു

നിരവധി തമാശ നിറഞ്ഞ അടിക്കുറിപ്പുകളോടെ സുന്ദർ പിച്ചൈയുടെ പ്രൊഫൈൽ ഫോട്ടോ പലരും ഷെയർ ചെയ്തിട്ടുണ്ട്. മലയാളിയുടെ കൺകണ്ട ദൈവം എന്നു പറഞ്ഞാണ് ഒരാൾ ഫോട്ടോ ഷെയർ ചെയ്തത്. ബെവ്കോ ആപ്പ് കമന്റുകൾ വായിച്ചു നോക്കൂ എന്നു പറഞ്ഞും പ്രൊഫൈൽ ഫോട്ടോ പലരും ഷെയർ ചെയ്തു. സുന്ദർ പിച്ചൈയുടെ ഒരു പ്രൊഫൈൽ പിക്ചർ മാത്രം 130ഓളം പേർ ഷെയർ ചെയ്തിട്ടുണ്ട്. 1500ലധികം കമൻറുകളും കാണാം ഒരു പ്രൊഫൈൽ ചിത്രത്തിനു താഴെ മാത്രം.

Read More: മാഹിയില്‍ മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നു

‘താങ്ക് യൂ സുന്ദരേട്ടാ’ എന്നാണ് പ്രൊഫൈൽ പിക്ചറിനു താഴെ വന്ന കമന്റുകളിലൊന്ന്.’നന്ദിയുണ്ട് ആശാനേ നന്ദിയുണ്ട്. ബെവ് ക്യു ആപ്പിന് അനുമതി നൽകിയ സുന്ദർജിക്ക് അഭിവാദ്യങ്ങൾ’ എന്ന് മറ്റൊരു കമൻഡ്. “ഒരായിരം നന്ദി എന്ന് അച്ഛന്‍ പറയാന്‍ പറഞ്ഞു” എന്ന് നിഷ്കളങ്കമായ മറ്റൊരു കമൻറ്.

“കണ്ടോ.. കണ്ടോ… ഈയിടെയായി അണ്ണന് ഭക്ഷണത്തിൽ.. തീരെ… ശ്രദ്ധ ഇല്ല……ചുവര് ഇണ്ടെങ്കിലേ.. ചിത്രം വരയ്ക്കാൻ പറ്റൂ…. വല്ലാണ്ടങ്… മെലിഞ്ഞു പോയി അണ്ണൻ….. ആപ്പ്.. ഇറക്കിയാൽ… വേണമെങ്കിൽ.. ഞാനും… ഡൌൺലോഡ് ചെയ്യാം.. കേട്ടോ..”- എന്ന് പഴയൊരു സിനിമാ ഡയലോഗ് മാറ്റം വരുത്തിയതാണ് മറ്റൊരു കമൻഡ്. “നന്ദി പ്രിൻസി ഒരായിരം നന്ദി….” എന്ന മറ്റൊരു സിനിമാ ഡയലോഗും തൊട്ടു പിറകേ തന്നെയുണ്ട്.

Read More: വൻമതിലല്ല, ഇത് കാർട്ടൂൺ മതിൽ; കോവിഡിനെതിരേ ബഷീറും മമ്മൂട്ടിയും മുതൽ വാസ്കോ ഡ ഗാമ വരെ

“അണ്ണനറിയുമോ എന്റെ പേഴ്സിൽ പോലും അണ്ണന്റെ ഫോട്ടോ ആണ് വെച്ചിരിക്കുന്നത്”- എന്നാണ് മറ്റൊരു കമന്റ്. “നാടിൻറെ സാമ്പത്തികനില മെച്ചപ്പെടുത്താൻ ഉള്ള ആപ്പ് അപ്രൂവ് ആക്കിയതിനെ..നാട്ടിലെ കുടിയന്മാർക് വേണ്ടി ഒരായിരം നന്ദി”,” സുന്ദരണ്ണൻ പൊളി ആണ്”, “ആപ് നിർമിക്കാൻ മുൻകൈ എടുത്ത സർക്കാരിനും, സുന്ദരൻ അണ്ണനും ..മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപെടുത്തിക്കൊള്ളുന്നു ജയ് ജവാൻ.”,”മലയാളി ജീവനുള്ള കാലം വരെ നിങ്ങളോട് കടപ്പെട്ടിരിക്കും” തുടങ്ങി കമന്റുകൾ നീളുന്നു.

ആപ്പിന് ഗൂഗിൾ അനുമതി നൽകുന്നതിന് മുൻപ് തന്നെ മലയാളികൾ സുന്ദർ പിച്ചൈയുടെ പ്രൊഫൈൽ കയ്യടക്കിയിരുന്നു. ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അനുമതി നൽകാനാവശ്യപ്പെട്ടുള്ള കമൻറുകളാണ് അതിനു മുൻപ് സുന്ദർ പിച്ചൈയുടെ പ്രൊഫൈലിൽ നിറഞ്ഞത്. “സുന്ദർ അണ്ണാ.. ആ ബേവ് കോ ആപ്പ് ഒന്ന് അപ്രൂവ് ചെയ്യെന്നെ.”, “കേരളത്തിന്റെ വരുമാനം കൂടണോ കുറയാണോ എന്ന് തീരുമാനിക്കേണ്ടത് ഇനി താങ്കളാവും.” തുടങ്ങി നിരവധി കമന്റുകൾ അത്തരത്തിൽ വന്നു.

Read More: ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; രണ്ട് ദിവസത്തിനകം മദ്യവിതരണം ആരംഭിക്കും

“ഒരു നോ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ലായിരിക്കും പക്ഷെ, താങ്കളുടെ ഒരു യെസ് അത് ചരിത്രമാവും … പിറകിൽ പിറകിൽ വരിനിൽക്കുന്ന ജനകോടികൾക്ക് എന്നും ആവേശമാവുന്ന ചരിത്രം … ഐ ഹോപ് യു വിൽ അണ്ടർസ്റ്റാൻഡ് ദ പോയിൻറ് ” എന്ന ഡയലോഗും സുന്ദർ പിച്ചൈയുടെ വാളിൽ ഹിറ്റായി ഓടി.

Created with facebook.com/celebratepride

Posted by Sundar Pichai on Friday, 26 June 2015

എന്റെ പിച്ച അണ്ണാ ഒന്നു അപ്രൂവ് ചെയ് പ്ലീസ് ഒരു റിക്വസ്റ്റ് ആണ്… വിട്ടു കളയുന്നോർക്ക് വിട്ടുകളയാം, നമ്മുക്ക് വിട്ടുകളയാൻ പറ്റുവോ, എൻറെ നാട്ടിലെ കുടിയന്മാർ എല്ലാം കണ്ണീരിൽ ആണ്..” എന്നായിരുന്നു ആപ്പ് അപ്രൂവ് ചെയ്യുന്നതിനു മുൻപുള്ള മറ്റൊരു കമന്റ്. സ്വാഭാവികമായും “വിട്ടു കളയണം”- എന്ന മറുപടിയും ആ കമന്റിന് ലഭിച്ചു.

Read More: ബെവ് ക്യൂ: ഹാക്കിങ് ടെസ്റ്റും ലോഡിങ് ടെസ്റ്റും ബാക്കി, ആപ്പ് ഉടൻ പ്ലേ സ്റ്റോറിൽ

മദ്യവിൽപ്പനയ്‌ക്കായുള്ള ‘ബെവ് ക്യു’ ആപ്പിന് ചൊവ്വാഴ്ചയാണ് ഗൂഗിൾ അനുമതി നൽകിയത്. ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെ ഏതാനും ദിവസങ്ങളായുള്ള അനിശ്ചിതത്വത്തിനു അവസാനമായി ഉടൻ ആപ്പ് വഴി മദ്യവിൽപന ആരംഭിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചെങ്കിലും രണ്ട് കടമ്പകളാണ് ഇനി ആപ്പിന് മുന്നിലുള്ളത്. ഉപഭോക്താക്കളുടെ വിവരം ചോർന്നു പോകാതിരിക്കാനായുള്ള ഹാക്കിങ് ടെസ്റ്റും ഒരേ സമയം ലക്ഷകണക്കിന് ആളുകൾ പ്രവേശിക്കുമ്പോൾ ആപ്പ് ഹാങ്ങാകാതിരിക്കാനുള്ള ലോഡിങ് ടെസ്റ്റും നടത്തണം. ഇതു രണ്ടും ഒരേസമയം നടത്താൻ സാധിക്കുമെന്നാണ് ഫെയർകോഡ് ടെക്നോളജിസ് അറിയിച്ചിട്ടുള്ളത്. ഇത് രണ്ടും പൂർത്തിയാക്കിയാൽ ആപ്പ് പ്ലേ സ്റ്റോറിൽ എത്തും.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Thanks google for bevq app malayalee comments on sundar pichai facebook profie