scorecardresearch

മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ

വൃത്തിയോടെ പരിപാലിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

വൃത്തിയോടെ പരിപാലിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
WebDesk
New Update
Thalassery railway station

ചിത്രം: ഇൻസ്റ്റഗ്രാം

റെയിൽവേ സ്റ്റേഷൻ എന്ന് കേൾക്കുമ്പോൾ, യാത്രക്കാരുടെ തിരക്കും പ്ലാറ്റ്‌ഫോമിലെ മാലിന്യങ്ങളും ഒക്കെയാണ് പലപ്പോഴും മനസ്സിലേക്ക് എത്തുക. എന്നാൽ തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ പുതിയ വീഡിയോ കണ്ടാൽ ആരുമൊന്ന് അമ്പരന്നുപോകും. പതിവ് റെയിൽവേ സ്റ്റേഷൻ കാഴ്ചകളിൽ നിന്നു വിപരീതമായി വൃത്തിയോടെ മികച്ച രീതീയിൽ പരിപാലിക്കുന്ന തലശ്ശേരി റെയിൽവേ സ്റ്റേഷന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ട്രെയിനിൽ നിന്നു പകർത്തിയ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ മുബീനയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഒരിടത്തുപോലും ഒരു പ്ലാസ്റ്റിക് കുപ്പികളോ മറ്റു മാലിന്യങ്ങളോ കിടക്കുന്നതായി വിഡിയോയിൽ കാണാനാകില്ല. "ഈ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ആരും എന്റെ ഫോൺ മോഷ്ടിച്ചില്ല" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!

വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് തലശ്ശേരി റെയിൽവേ സ്റ്റേഷന് ലഭിക്കുന്നത്. ദേശിയ തലത്തിൽ ശ്രദ്ധനേടിയ വീഡിയോയിൽ നിരവധി കമന്റുകളാണ് നിറയുന്നത്. "പൗരബോധത്തിന്റെയും, സിസ്റ്റം ലെവൽ മാനേജ്മെന്റിന്റെയും സംയോജനമാണിത്. വിമലും ഗുട്ട്കയും ഇവിടെ നിരോധിച്ചിരിക്കുന്നു" എന്നാണ് ഒരാൾ വീഡിയോയിൽ കുറിച്ചത്.

Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

അതേസമയം, റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെ പ്രശംസിച്ചും നിരവധി കമന്റുകൾ വീഡിയോയിലുണ്ട്. കണ്ണൂർ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് തലശ്ശേരി. വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ മറ്റ് സ്റ്റേഷനുകൾക്ക് വലിയൊരു മാതൃകയാണ് സ്റ്റേഷനെന്നാണ് നെറ്റിസൺമാർ പറയുന്നത്.

Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

Viral Video Indian Railways

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: