scorecardresearch

ഓണ്‍ലൈനായി ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയതോ?

ഓർ‌ഡറിൽ‌ ഉയർന്ന ഡെലിവറി ചാർ‌ജ് കണ്ട ഉപയോക്താവ് അല്പം അമ്പരന്നെങ്കിലും, ഫോണിനു പകരം മേശ കിട്ടുമെന്ന് അദ്ദേഹം സ്വപ്തത്തില്‍ പോലും കരുതിയില്ല

ഓർ‌ഡറിൽ‌ ഉയർന്ന ഡെലിവറി ചാർ‌ജ് കണ്ട ഉപയോക്താവ് അല്പം അമ്പരന്നെങ്കിലും, ഫോണിനു പകരം മേശ കിട്ടുമെന്ന് അദ്ദേഹം സ്വപ്തത്തില്‍ പോലും കരുതിയില്ല

author-image
Trends Desk
New Update
trending news, trending today, trending topics, trending videos, trending news today, latest trends, top trends, trending now, trending topics today, top trending news, latest trending news, world trending news, what's trending today, trending news worldwide, trending stories, trending now news, current trending news, trending celebrity news, most trending news

ഓൺലൈൻ ഷോപ്പിംഗ് ലളിതവും സൗകര്യപ്രദവുമാണ്, സമ്മതിച്ചു. പക്ഷേ ഓര്‍ഡര്‍ ചെയ്ത സാധനവും ഡെലിവറി കിട്ടിയ സാധനവും ഒന്നല്ലങ്കിലോ? അത്തരത്തില്‍ ഉള്ള പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് ഓണ്‍ലൈന്‍ ആയി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

Advertisment

സംഭവം തായ്ലാന്‍ഡില്‍ ആണ് നടന്നത്. ഇ-കോമേര്‍സ് സൈറ്റ് ആയ ലസാദയില്‍ നല്ല വിലക്കുറവില്‍ ഐ ഫോണ്‍ 7 കണ്ട ഉപയോക്താവ് ഉടന്‍ തന്നെ അതിനു ഓര്‍ഡര്‍ നല്‍കി. എന്നാല്‍ കിട്ടിയതോ, ഐ ഫോണിന്റെ ആകൃതിയിലുള്ള ഒരു മേശയും. 'ഓറിയെന്‍റല്‍ ഡെയിലി' റിപ്പോര്‍ട്ട്‌ ചെയ്ത ഈ സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളിൽ തരംഗമാവുന്നത്.

ഓർ‌ഡറിൽ‌ ഉയർന്ന ഡെലിവറി ചാർ‌ജ് കണ്ട ഉപയോക്താവ് അല്പം അമ്പരന്നെങ്കിലും, ഫോണിനു പകരം മേശ കിട്ടുമെന്ന് അദ്ദേഹം സ്വപ്തത്തില്‍ പോലും കരുതിയില്ല. ഇത്ര വിലക്കുറവില്‍ ഐ ഫോണ്‍ 7 കണ്ട സന്തോഷത്തില്‍ ഓര്‍ഡര്‍ ചെയ്യുന്നതിലെ മറ്റു വിശദാംശങ്ങള്‍ താന്‍ ശ്രദ്ധിക്കാതെ പോയി എന്ന് അദ്ദേഹം പറഞ്ഞതായും 'ഓറിയെന്‍റല്‍ ഡെയിലി' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

man gets iphone shaped table, man orders iphone gets table, online shopping gone wrong, odd news, viral news, indian express

ഇതിൻറെ ചിത്രങ്ങൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഓൺലൈനായി ഷോപ്പിംങ് നടത്തുമ്പോൾ എത്രത്തോളം ജാഗ്രത വേണം എന്ന് ആളുകളെ ബോധവത്കരിക്കാനും ഇത് ചിലർ ഉപയോഗിക്കുന്നുണ്ട്.

Advertisment

യഥാർത്ഥ ഐഫോണിനെ അതേപോലെ തന്നെ പകർത്തിയ മേശ കണ്ട് ആശ്ചര്യപ്പെട്ട ഉപയോക്താവ് പിന്നീട് അത് സൗത്ത് കൊറിയൻ ബ്രാൻഡ് ആയ ടെൻ ബൈ ടെണ്ണിന്റെ ആണെന്ന് തിരിച്ചറിഞ്ഞു. ഒരു ഐഫോൺ അല്ല അതെന്ന് തിരിച്ചറിയാൻ അത്രയേറെ ബുദ്ധിമുട്ടുള്ള മേശയുടെ ഡ്രോയർ ഐഫോണിലെ സ്ലിം സ്ലോട്ടിനു സമാനമാണ്.

ഐഫോണിലെ പോലെ ഗോൾഡ്, റെഡ്, റോസ് ഗോൾഡ് എന്നീ വ്യത്യസ്ത കളറുകളിൽ ഈ മേശ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ടെൻ ബൈ ടെണ്ണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഈ മേശ സ്വന്തമാക്കാം. ഏകദേശം 19,900 രൂപയാണ് ഇതിൻറെ വില.

Iphone 7 Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: