/indian-express-malayalam/media/media_files/2026/01/22/jindal-tower-2026-01-22-16-42-43.jpg)
ചിത്രം: എക്സ്
സോഷ്യൽ മീഡിയയിൽ റീച്ചിനും ലൈക്കുകൾക്കും വേണ്ടി ആളുകൾ ഏതറ്റം വരെയും പോകുമെന്നതിന്റെ ഭയപ്പെടുത്തുന്ന മറ്റൊരു ദൃശ്യം കൂടി പുറത്തുവന്നിരിക്കുകയാണ്. ഹരിയാനയിലെ ഹിസാറിലുള്ള പ്രശസ്തമായ ജിൻഡാൽ ടവറിന് മുകളിലാണ് ഒരു യുവാവ് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുള്ള സാഹസിക അഭ്യാസം നടത്തിയത്.
282 അടി ഉയരമുള്ള, ഹിസാറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ ജിൻഡാൽ ടവറിലാണ് സംഭവം. കനത്ത സുരക്ഷാ സംവിധാനങ്ങളെല്ലാം വെട്ടിച്ച് ടവറിന്റെ ഏറ്റവും മുകളിൽ കയറിയ യുവാവ്, അവിടെ വെച്ച് ബീയർ കുപ്പികൾക്ക് മുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. താഴെ നോക്കിയാൽ തല കറങ്ങുന്ന അത്ര താഴ്ചയുള്ള സ്ഥലത്ത്, യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ധരിക്കാതെയായിരുന്നു യുവാവിന്റെ മരണക്കളി.
Also Read: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
ടവറിലെ സുരക്ഷാ ജീവനക്കാരെയും സിസിടിവി ക്യാമറകളെയും എങ്ങനെ വെട്ടിച്ചു എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവിനെ സുരക്ഷാ ജീവനക്കാർ പിടികൂടുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. അതീവ സുരക്ഷാ മേഖലയായിട്ടും ഒരു യുവാവ് ഇത്രയും ഉയരത്തിൽ കയറി അഭ്യാസപ്രകടനം നടത്തിയത് സുരക്ഷാ സംവിധാനങ്ങളുടെ വലിയ പരാജയമായാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
"ഇതൊരു സാഹസികതയല്ല, വെറും വിഡ്ഢിത്തമാണ്", "ലൈക്കിന് വേണ്ടി സ്വന്തം ജീവനും വീട്ടുകാരുടെ സമാധാനവും കളയരുത്" എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Read More: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us