/indian-express-malayalam/media/media_files/uploads/2023/07/Flood-After-Cloudburst-In-Mandis-Thunag.jpg)
തുനാഗ് ബസാറിലെ വെള്ളപ്പൊക്കത്തിൽ കുന്നുകളിൽ നിന്ന് വെള്ളവും മറ്റു അവശിഷ്ടങ്ങളും റോഡിലേക്ക് ഒഴുകുന്നത് കാണാം
കുളു: അതിശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ വന്‍ നാശനഷ്ടങ്ങള്‍. മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബിയാസ് നദിയിലെ ജലനിരപ്പ് ഉയരുകയും സംസ്ഥാനത്തുടനീളം മണ്ണിടിച്ചിലും ഉണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സ്ഥിതി വഷളായി. തുനാഗ് ബസാറിലെ ഭയാനകമായ വെള്ളപ്പൊക്ക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കുന്നുകളിൽ നിന്ന് വെള്ളവും മറ്റു അവശിഷ്ടങ്ങളും റോഡിലേക്ക് ഒഴുകുന്നത് വീഡിയോയിൽ കാണാം.
കുളു-മണാലി റോഡില്‍ മണ്ണിലിടിച്ചില്‍ തുടരുന്നതിനാല്‍ കുളു, മണാലി എന്നിവിടങ്ങളില്‍ നിന്ന് അടല്‍ ടണലിലേക്കും റോഹ്താങ്ങിലേക്കും ഉള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചതായി പൊലീസ് അറിയിച്ചു.
ചമ്പ, കാന്‍ഗ്ര, കുളു, മാണ്ഡി, ഉന, ഹമിര്‍പൂര്‍, ബിലാസ്പൂര്‍ എന്നീ ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷിംല, സോളന്‍, സിര്‍മൗര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us