കോവിഡ് കാലത്തും കണ്ണിനു കുളിർമ നൽകുന്നൊരു കാഴ്ച ഒരുക്കിയിരിക്കുകയാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ഒരു പറ്റം മൃഗസ്നേഹികൾ. പരുക്കേറ്റ നിലയിൽ മൂന്നാഴ്ച പ്രായമുള്ളപ്പോൾ ലഭിച്ച കുട്ടിയാനയുടെ ഒന്നാം പിറന്നാൾ കെങ്കേമമായി ആഘോഷിച്ചിരിക്കുകയാണ് ഇവർ.
ശ്രീക്കുട്ടിയെന്ന കുട്ടിയാനയുടെ പിറന്നാളിൽ പങ്കെടുക്കാനായി 10 ആനകളാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിയത്. പുടവ ചുറ്റി ശർക്കരച്ചോറുകൊണ്ടുണ്ടാക്കിയ പിറന്നാൾ കേക്കിനു മുന്നിൽ ശ്രീക്കുട്ടി നിന്നപ്പോൾ ക്ഷണിക്കപ്പെട്ട അതിഥികളായി പത്താനകൾ ചുറ്റും നിരന്നു.
തെന്മല അമ്പലനാട് വനത്തിൽ നിന്നുമാണ് ഈ കുട്ടിയാനയെ ആന പുനരധിവാസ കേന്ദ്രത്തിലെ അധികൃതർക്കു ലഭിച്ചത്. ഇന്ന് ഇവിടുള്ളവരുടെയെല്ലാം ചെല്ലക്കുട്ടിയാണ് ശ്രീക്കുട്ടി.
Read more: തോറ്റത് ട്രംപ്, ട്രോൾ മുഴുവൻ മോദിക്ക്; യുഎസ് തിരഞ്ഞെടുപ്പ് ആഘോഷിച്ച് സൈബര്‍ ലോകം