ക്രൈം പട്രോൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തയായ അഭിനേത്രി പ്രേക്ഷാ മെഹ്ത അന്തരിച്ചു. 25 വയസ്സായിരുന്നു. ഇൻഡോറിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
View this post on Instagram
മദ്ധ്യപ്രദേശിൽ നാടക സംഘങ്ങളിൽ പ്രവർത്തിച്ചിരുന്ന മെഹ്ത 2018ൽ മുംബൈയിലേക്ക് മാറുകയും ക്രൈം പട്രോൾ, ലാൽ ഇഷ്ഖ്, മേരി ദുർഗ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും ചെയ്തു. അക്ഷയ് കുമാർ അഭിനയിച്ച പാഡ് മാൻസിനിമയുടെയും ഭാഗമായിരുന്നു.
മരണത്തിനു മുൻപുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ” നിങ്ങളുടെ സ്വപ്നങ്ങൾ മരിച്ചുപോവുന്നതിലും മോശമായി ഒന്നുമില്ല” എന്ന് മെഹ്ത കുറിച്ചിരുന്നു.
ഈമാസം 15ന് അഭിനേതാവ് മൻമീത് ഗ്രേവലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.ലോക്ക്ഡൗണിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഗ്രേവൽ ആത്മഹത്യ ചെയ്തെന്ന് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് മഞ്ജിത് സിങ്ങ് രജ്പുത് പറഞ്ഞു.
“അദ്ദേഹം കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. വിഷാദ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ജോലിയില്ലാത്തതിനാൾ വായ്പകൾ തിരിച്ചടക്കാനാവാത്തത് അദ്ദേഹത്തിന് സമ്മർദ്ദമുണ്ടാക്കി. മരണ വാർത്തയറിഞ്ഞ അദ്ദേഹത്തിന്റെ പത്നി ആകെ തകർന്നുപോയി” -മഞ്ജിത് പറഞ്ഞു.
Read More: TV actor Preksha Mehta commits suicide