scorecardresearch

അവിശ്വസനീയം! വീണു, പിന്നിലായി, ഒന്നാം സ്ഥാനം ഓടിയെടുത്ത് പെണ്‍കുട്ടി; വീഡിയോ

ന്യൂ ജേഴ്സിയിലെ ഓള്‍ഡ് ടാപ്പന്‍ ഹൈ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് എബ്ബി ഡെന്നിസാണ് അവിശ്വസനീയ പ്രകടനം നടത്തിയത്

അവിശ്വസനീയം! വീണു, പിന്നിലായി, ഒന്നാം സ്ഥാനം ഓടിയെടുത്ത് പെണ്‍കുട്ടി; വീഡിയോ

അത്ലറ്റിക്സ് ട്രാക്ക്, ആരേയും കോരിത്തരിപ്പിക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഇടം. അത്തരമൊരു അതിഗംഭീര നിമിഷം അടുത്തിടെയുണ്ടായി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ തുടക്കത്തില്‍ വീണിട്ടും തിരിച്ചുവരവിലൂടെ ഒന്നാം സ്ഥാനത്തെത്തി എബ്ബി പെണ്‍കുട്ടി.

ഗുഡ് ന്യൂസ് മൂവ്മെന്റ് ഫ്രൈഡെ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏഴരലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.

രണ്ടാമത്തെ ഹര്‍ഡില്‍ ചാടുന്നതിനിടെയാണ് എബ്ബി വീണത്. എഴുന്നേല്‍ക്കുന്നതിനിടെ ഒപ്പം ഓടിയവരെല്ലാം മുന്നിലേക്ക് പാഞ്ഞു. എന്നാല്‍ പിന്നിലായിട്ടും തോറ്റുകൊടുക്കാന്‍ എബ്ബി തയാറായില്ല. അസാമാന്യ വേഗത്തിലായിരുന്നു ശേഷമുള്ള കുതിപ്പ്.

ഓരോ ഹര്‍ഡില്‍ പിന്നിടുമ്പോഴും ഒപ്പം ഓടിയവരെ എബ്ബി മറകടന്നു. അവസാനം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും പെണ്‍കുട്ടിക്ക് കഴിഞ്ഞു.

“ഓട് എബ്ബി, ഓട്! തുടക്കത്തിലെ വീണിട്ടും വിജയിക്കാന്‍ എബ്ബിക്കായി. യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നത് വരെ ഒന്നും അവസാനിക്കുന്നില്ല, നീ നേടിയെടുത്തിരിക്കുന്നു,” ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍.

വീഡിയോയ്ക്ക് താഴെ എബ്ബിയെ പുകഴ്ത്തി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ന്യൂ ജേഴ്സിയിലെ ഓള്‍ഡ് ടാപ്പന്‍ ഹൈ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് എബ്ബി ഡെന്നിസ്. ബെര്‍ഗന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു വിജയം. യുഎസ്എ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Teen girl wins race despite falling in the beginning video