പഴയകാല ചിത്രങ്ങളും പത്രകട്ടിംഗുകളുമൊക്കെ പലപ്പോഴും ആരാധകരിൽ കൗതുകമുണർത്താറുണ്ട്. 40 വർഷം മുൻപുള്ള ഒരു നോട്ടീസാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
ഒരു ചായക്കടയുടെ ഉദ്ഘാടനത്തിനായി അന്നത്തെ പുത്തൻ താരോദയമായ യുവനടൻ മോഹൻലാൽ എത്തുന്ന വിവരമാണ് നോട്ടീസിന്റെ ഉള്ളടക്കം. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും അതിർത്തിയിൽ വരുന്ന മോന്താൽ പാലത്തിനു അരികിലാണ് ഈ ചായക്കട എന്നാണ് നോട്ടീസിൽ നിന്നും മനസ്സിലാവുന്നത്.
ഈ നോട്ടീസ് ഒർജിനൽ ആണോ അതോ സോഷ്യൽ മീഡിയയുടെ സൃഷ്ടിയാണോ എന്നു വ്യക്തമല്ല. എന്നിരുന്നാലും, നോട്ടീസും അതിലെ വാചകങ്ങളും ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.