Latest News

വീണ്ടും അത്ഭുതപ്പെടുത്തി ടാൻസാനിയൻ ടിക്ടോക് താരങ്ങൾ; ഇത്തവണ സൂര്യ വംശിയിലെ ‘ടിപ്പ് ടിപ്പ് ബർസ പാനി’

ഷേർഷായിലെ ‘രാതാൻ ലംബിയാൻ’ അടക്കമുള്ള പാട്ടുകളുമായുള്ള ഇവരുടെ വീഡിയോകൾ ഇതിനകം തന്നെ ഇന്ത്യയിൽ വൈറലായിരുന്നു.

Tanzania siblings, Kili Paul, Neema Paul, Kili Paul Neema Paul, Kili Paul Neema Paul videos, Kili Paul Neema Paul reels, Kili Paul Neema Paul Instagram, Sooryavanshi, song Tip Tip Barsa Pani, Katrina Kaif, Akshay Kumar, Sooryavanshi, Sooryavanshi song, സൂര്യവംശി, ടിക്ടോക്

ബോളിവുഡ് പാട്ടുകൾക്ക് ലിപ്സിങ്ക് ചെയ്തും ചുവടുവച്ചും ടിക്ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയരായ ടാൻസാനിയൻ വീഡിയോ ക്രിയേറ്റർമാരാണ് കിലി പോളും സഹോദരി നീമ പോളും. ഷേർഷായിലെ ‘രാതാൻ ലംബിയാൻ’ അടക്കമുള്ള പാട്ടുകളുമായുള്ള ഇവരുടെ വീഡിയോകൾ ഇതിനകം തന്നെ ഇന്ത്യയിൽ വൈറലായിരുന്നു.

ഇപ്പോൾ അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം സൂര്യ വംശിയിലെ പാട്ടാണ് ഇവർ ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ചിരിക്കുന്നത്. സൂര്യ വംശിയിലെ, ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന പാട്ടിന്റെ റീമിക്സ് പതിപ്പാണ് റീലിലുള്ളത്.

സൂര്യവംശിയിൽ ‘ടിപ്പ് ടിപ്പ് ബർസ പാനി’ എന്ന പാട്ടിന്റെ ഈ റീമിക്സ് പതിപ്പാണ് ഉള്ളത്. കത്രീന കൈഫും അക്ഷയ് കുമാറുമാണ് ഗാനരംഗത്തിൽ. അക്ഷയ് കുമാറും രവീണ ടണ്ടണുമായിരുന്നു ഈ പാട്ടിന്റെ ഒറിജിനലിൽ അഭിനയിച്ചിരുന്നത്.

ഗാനം നീമ പാട്ട് ലിപ് സിങ് ചെയ്തുകൊണ്ടാണ് ഇൻസ്റ്റഗ്രാം റീൽസിലെ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കിലി ബ്ലോക്ക്ബസ്റ്റർ രാഗത്തിൽ നൃത്തം ചെയ്യുന്നതും കാണാം.

Also Read: ‘വിവാഹശേഷം അഭിനയിക്കാൻ ഐശ്വര്യ എനിക്ക് അനുവാദം നൽകി, ആരാധ്യയെ നോക്കാമെന്ന് പറഞ്ഞു’; അഭിഷേക് ബച്ചൻ പറയുന്നു

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tanzania viral tiktok stars kili paul neema paul win hearts with their performance on tip tip barsa pani watch

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express