scorecardresearch
Latest News

തിരഞ്ഞ് മടുത്തു; വധുവിനെ തേടി നാട്ടിലുടനീളം പോസ്റ്ററൊട്ടിച്ച് യുവാവ്

തമിഴ്‌നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം അച്ചടിച്ച വർണ പോസ്റ്ററുകൾ പതിച്ചത്

wedding, viral wedding poster, tamil nadu

ഒരു രാത്രി വെളുത്തപ്പോഴേക്കും വൈറലായ കഥയാണ് ഈ ഇരുപത്തിയേഴുകാരന്റേത്. അതിനു മാത്രം എന്താണ് യുവാവ് ചെയ്തതെന്നു ചോദിച്ചാല്‍ കുറച്ച് പോസ്റ്റര്‍ ഒട്ടിച്ചുവെന്നതാണ് ഉത്തരം.

പോസ്റ്റര്‍ ഒട്ടിച്ചാലൊക്കെ വൈറലാവുമോയെന്നാണ് ചോദ്യമെങ്കില്‍, അതിലെ ഉള്ളടക്കം അത്ര പ്രധാന്യമുള്ളതാണെങ്കിലോ? വധുവിനെ തേടിയായിരുന്നു തമിഴ്‌നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗന്റെ പോസ്റ്റര്‍ ‘ക്യാമ്പയിന്‍’.

നാട്ടില്‍ നിലവിലുള്ള രീതികളെല്ലാം പരാജയപ്പെട്ടതോടെയാണു ജഗന്‍ വധുവിനെ കണ്ടെത്താന്‍ പോസ്റ്റര്‍ എന്ന പുതുമയുള്ള വഴി തിരഞ്ഞെടുത്തത്. തന്റെ വലിയൊരു ഫൊട്ടോയ്ക്കാപ്പം വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്ത് അച്ചടിച്ച വര്‍ണപോസ്റ്റര്‍ നഗരത്തിലുടനീളം പതിച്ചു.

Also Read: കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?

സ്വകാര്യ കമ്പനിയിലെ മാനേജരായ ജഗന്‍ അക്കാര്യവും മാസവരുമാനവും പോസ്റ്ററില്‍ വ്യക്തമാക്കിട്ടുണ്ട്. നക്ഷത്രം, ജാതി, വിലാസം എന്നിവയ്‌ക്കൊപ്പം സ്വന്തമായി ഒരു തുണ്ട് ഭൂമിയുണ്ടെന്നതും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക വാര്‍ത്താ ചാനലായ മധുരൈ 360-നോട് സംസാരിച്ച ജഗന്‍, സ്വകാര്യ കമ്പനിയിലെ മാനേജറായ താന്‍ പാര്‍ട് ടൈം ഡിസൈനര്‍ കൂടിയാന്നെന്നു പറഞ്ഞു. ഡിസൈനിങ് ജോലിക്കിടെയാണു പോസ്റ്ററെന്ന ആശയം തന്നിലുദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

”അഞ്ച് വര്‍ഷമായി വധുവിനെ തിരയുന്നു. അനുയോജ്യമായ വധുവിനെ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് പലരും പണവും ജാതകവും കൈക്കലാക്കിയെങ്കിലും ഒന്നും നടന്നില്ല. നിരവധി പോസ്്്റ്ററുകള്‍ ഞാന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. എനിക്കു മാത്രമായി ഒന്ന് എന്തുകൊണ്ട് ചെയ്തുകൂടായെന്ന് ചിന്തിച്ചു,”ജഗന്‍ പറഞ്ഞു.

Also Read: ‘ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കു’; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

വരനെ അന്വേഷിക്കുന്ന കുടുംബങ്ങള്‍ തന്നെ ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ അവസാന ശ്രമമായാണു ജഗന്‍ പോസ്റ്ററുകള്‍ പതിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു വെല്ലുവിളിയാണു യുവാവിനു നേരിടേണ്ടി വന്നത്. ”പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ എന്നെ ബന്ധപ്പെടുമെന്നാണ് കരുതിയെത്. പക്ഷേ വിവാഹ ദല്ലാള്‍മാരിനിന്നു മാത്രമാണ് കോളുകള്‍ ലഭിക്കുന്നത്,” ജഗന്‍ പറഞ്ഞു.

തൊണ്ണൂറുകളില്‍ ജനിച്ചവര്‍ക്ക് ഇതൊരു ദുഷ്‌കരമായ കാലഘട്ടമാണെന്ന് കരുതുന്നതായി ജഗന്‍ പറഞ്ഞു. ”താന്‍ കളിപ്പിക്കലിന് ഇരയായിട്ടുണ്ട്. പക്ഷേ കാര്യമാക്കുന്നില്ല. അവര്‍ എന്റെ പോസ്റ്ററുകള്‍ വച്ച് മീമുകള്‍ ഉണ്ടാക്കുന്നു. അതെല്ലാം എന്നെ ബാധിച്ചിട്ടില്ല. അവരുടെ ചെലവില്‍ ഞാന്‍ വൈറലാകുന്നു,” യുവാവ് പറഞ്ഞു.

പോസ്റ്റര്‍ കണ്ട് ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ വിളിക്കുമെന്നും അതു വിവാഹത്തിലെത്തുമെന്നുമാണു ജഗന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ‘നന്ദി’ പോസ്റ്റര്‍ പതിക്കാനും ജഗന് ആലോചനയുണ്ട്.

Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Tamil nadu man goes viral after putting up posters looking for bride