തമിഴ് നടിയുടെ ഫോൺ നമ്പർ അഡൽട്ട് ഗ്രൂപ്പിൽ ഷെയർ ചെയ്‌ത് പിസ ഡെലിവറി ബോയ്; പരാതി

പിസ ഡെലിവറി ബോയ് തന്റെ ഫോൺ നമ്പർ നിരവധി അശ്ലീല വാട്‌സാ‌പ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ഗായത്രി പരാതിയിൽ പറയുന്നു

ചെന്നെെ: തന്റെ ഫോൺ നമ്പർ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച പിസ ഡെലിവറി ബോയ്‌ക്കെതിരെ തമിഴ് നടിയുടെ പരാതി. ചെന്നെെയിലെ ദോമിനോസ് പിസ ഔട്ട്‌ലെറ്റിൽ നിന്നു പിസ ഓർഡർ ചെയ്‌ത തമിഴ് നടി ഗായത്രി സായ്‌ക്കാണ് ദുരനുഭവം നേരിട്ടത്. മണിരത്‌നം ചിത്രമായ ‘അഞ്ജലി’യിലൂടെ തമിഴ് സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി. തെയ്‌നാംപേട്ട് വനിതാ പൊലീസ് സ്റ്റേഷനിലാണ് ഗായത്രി പരാതി നൽകിയിരിക്കുന്നത്.

Read Also: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’; ചാവക്കാട് വിരിയാൻ കാത്തിരിക്കുന്നത് ഏഴായിരത്തോളം കടലാമ മുട്ടകൾ

ബുധനാഴ്‌ചയാണ് വനിതാ പൊലീസ് സ്റ്റേഷനിൽ ഗായത്രി പരാതി നൽകിയത്. പിസ ഡെലിവറി ബോയ് തന്റെ ഫോൺ നമ്പർ നിരവധി അശ്ലീല വാട്‌സാ‌പ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ഗായത്രി പരാതിയിൽ പറയുന്നു. പലരും തന്റെ നമ്പറിലേക്ക് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നതായും ഗായത്രി പരാതിപ്പെട്ടു.

ഫെബ്രുവരി ഒൻപതിനാണ് കേസിന് ആസ്‌പദമായ സംഭവം. ഗായത്രി ദോമിനോസിൽ നിന്നാണ് പിസ ഓർഡർ ചെയ്‌തത്. പിസ വീട്ടിലെത്തിച്ച ഡെലിവറി ബോയ് ഗായത്രിയുടെ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇയാളുടെ ചിത്രം ഗായത്രി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഓൺലെെൻ ഔട്ട്‌ലെറ്റായ ദോമിനോസിനും ഗായത്രി പരാതി നൽകി. തന്റെ ഫോണിലേക്ക് വന്ന മെസേജുകളും താരം ട്വീറ്റ് ചെയ്‌തു. കേസിൽ അന്വേഷണം നടക്കുകയാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tamil actor lodges complaint against pizza delivery boy for sharing her number on adult groups

Next Story
ക്ഷേത്ര ദർശനം ബാലൻസിങ് എന്ന് കമന്റ്‌; കലക്കൻ മറുപടിയുമായി പ്രതിഭ
The moderation of comments is automated and not cleared manually by malayalam.indianexpress.com