/indian-express-malayalam/media/media_files/2025/12/16/taj-mahal-2025-12-16-18-36-41.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ കാണാൻ ആഗ്രയിലേക്ക് വണ്ടി കയറിയ സഞ്ചാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി. പ്രണയത്തിന്റെ നിത്യസ്മാരകം കൺകുളിർക്കെ കാണാൻ ടിക്കറ്റുമെടുത്ത് അകത്തു കയറിയവർ കണ്ടത് കട്ടപ്പുക പോലേ മൂടൽ മഞ്ഞ് മാത്രം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരി പടർത്തുന്നതും ഈ കാണാമറയത്തെ താജ്‌മഹലിന്റെ ദൃശ്യങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് താജ്‌മഹൽ സന്ദർശിക്കാനെത്തിയ ഒരു സഞ്ചാരി വീഡിയോ സോഷ്യൽ പങ്കുവെച്ചത്.
Also Read: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ
എവിടെ നോക്കിയാലും മൂടൽ മഞ്ഞ് മാത്രമാണ് വീഡിയോയിൽ കാണാനാവുക. കൂടുതൽ അടുത്തേക്ക് നീങ്ങുമ്പോൾ മങ്ങിയ രീതിയിൽ താജ്‌മഹൻ ദൃശ്യമാകും. "shukkur_mukkam" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. "താജ്മഹൽ കാണാനില്ല…" എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ വൈറലാണ്.
Also Read: 'അന്ന് മണവാളൻ പറഞ്ഞപ്പോൾ ഇത്രയും ഫീൽ ചെയ്തിരുന്നില്ല'; കേരളം അറിയാത്ത ആ രഹസ്യം ഇതാ; വീഡിയോ
മലിനീകരണവും തണുപ്പും കാരണം ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാഴ്ചാപരിധി വളരെ കുറവാണ്. തൊട്ടടുത്തു നിൽക്കുന്ന ആളെപ്പോലും കാണാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. എന്തായാലും, മഞ്ഞുകാലത്ത് ആഗ്രയിലേക്ക് വണ്ടി കയറുന്നവർ കാലാവസ്ഥ റിപ്പോർട്ട് കൂടി നോക്കിയില്ലെങ്കിൽ താജ്മഹലിന് പകരം മൂടൽ മഞ്ഞ് കണ്ട് മടങ്ങേണ്ടി വരും.
Read More: പ്രിയഗായകർ അന്നും ഇന്നും; വൈറലായി ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us