scorecardresearch
Latest News

‘മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാല്‍ വിജയം കൊണ്ടുവരും’; ഇന്ത്യയുടെ തോല്‍വിയിലും വൈറലായി ചാനല്‍ ചര്‍ച്ച

ഇരുടീമുകളിലെയും താരങ്ങളുടെ ഗ്രഹനിലകള്‍ പരിശോധിച്ച് ഇന്ത്യ ജയിക്കാന്‍ 60:40 സാധ്യതയുണ്ടെന്നാണ് ഒരു ജ്യോത്സ്യന്റെ പ്രവചനം

‘മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാല്‍ വിജയം കൊണ്ടുവരും’; ഇന്ത്യയുടെ തോല്‍വിയിലും വൈറലായി ചാനല്‍ ചര്‍ച്ച

ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ ടീം പുറത്തായത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. സെമി പോരാട്ടം കണ്ട ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിലും വിമര്‍ശനം ഉന്നയിച്ചിരുന്നു. മത്സരം അവസാനിച്ച ഉടനെ ഫൈനല്‍ കാണാതെ പുറത്ത് പോയ ടീമിനെയും താരങ്ങളെയും കുറ്റപ്പെടുത്തി ആരാധകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആരാധക ഗ്രൂപ്പുകളില്‍ വൈറലാകുന്നത് മറ്റൊന്നാണ്. ഇന്ത്യ -ഇംഗ്ലണ്ട് സെമി മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ദേശീയ മാധ്യമമായ ‘എ.ബി.പി ന്യൂസി’ല്‍ നടന്ന ചര്‍ച്ചയാണത്. ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതകള്‍ വിലയിരുത്തിയായിരുന്നതിനായി ചാനല്‍ സ്റ്റുഡിയോയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത് 11 ജ്യോത്സ്യന്മാരായിരുന്നു. ശംഖുവിളികളോടെയായിരുന്നു ചര്‍ച്ച തുടങ്ങിയത്.

അഖിലേഷ് ആനന്ദ് ആണ് ചര്‍ച്ച നയിച്ചത്. ഇരുടീമുകളിലെയും താരങ്ങളുടെ ഗ്രഹനിലകള്‍ പരിശോധിച്ച് ഇന്ത്യ ജയിക്കാന്‍ 60:40 സാധ്യതയുണ്ടെന്നാണ് ഒരു ജ്യോത്സ്യന്റെ പ്രവചനം. എന്നാല്‍ കടുത്ത മത്സരമായിരിക്കും നടക്കാന്‍ പോകുന്നതെങ്കിലും അന്തിമജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നും അഭിപ്രായമുണ്ടായി. ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാല്‍ വിജയം ഇന്ത്യക്ക് അനുകൂലമാകും, നായകന്‍ രോഹിത് ശര്‍മയുടെയും ഇംഗ്ലീഷ് നായകന്‍ ജോസ് ബട്ലറുടെയും ഗ്രഹം ശുക്രനാണെന്നതിനാല്‍ മത്സരം കടുത്തതാകും, ഇങ്ങനെയും പ്രവചനങ്ങളുണ്ടായി. മത്സരം ഇന്ത്യ തോറ്റശേഷം ആരാധകര്‍ ഈ വീഡിയോ പങ്കിട്ട് ട്രോളുമായി എത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: T20 india england win astrology discussions