scorecardresearch

ആന്റി എന്നു വിളിച്ച 4 വയസുള്ള കുട്ടിയോട് ദേഷ്യം വന്നു; സ്വര ഭാസ്കറിന് ട്രോൾ

സ്വര ആന്റി എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ വീഡിയോയും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്

സ്വര ആന്റി എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ വീഡിയോയും ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്

author-image
Trends Desk
New Update
Swara Bhasker, സ്വര ഭാസ്കർ, Swara Bhasker trolled, സ്വര ഭാസ്കർ ട്രോൾ, #Swara_aunty, #Swara_aunty trend, Swara Bhasker trolled twitter, swara bhasker 4 year old abuses, swara abuses 4 year old, iemalayalam, ഐഇ മലയാളം

സൺ ഓഫ് അബിഷ് എന്ന ചാറ്റ് ഷോയിൽ, നാല് വയസുള്ള ബാലതാരത്തിനെതിരെ മോശം പദപ്രയോഗം നടത്തി എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരം സ്വര ഭാസ്കറിനെതിരെ ട്രോൾ മഴ.

Advertisment

തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഒരു പരസ്യ ചിത്രത്തിനായുള്ള ഷൂട്ടിനിടയിലാണ് ബാലതാരം തന്നെ ആന്റി എന്ന് വിശേഷിപ്പിച്ചതെന്ന് സ്വര പറയുന്നു. എന്നാൽ കുട്ടി തന്നെ അത്തരത്തിൽ അഭിസംബോധന ചെയ്തത് സ്വരയെ പ്രകോപിപ്പിച്ചു.

Advertisment

താൻ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞില്ലെന്നും എന്നാൽ മനസിൽ അങ്ങനെ വിചാരിച്ചെന്നും സ്വര വീഡിയോ ക്ലിപ്പിൽ പറയുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്വര ഭാസ്കർ കുട്ടിയെ അപമാനിച്ചുവെന്നാണ് ആരോപണം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗുകളാണ് ട്വിറ്ററിൽ നിറയുന്നത്.

ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം എന്ന എൻജിഒ സ്വരയ്‌ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടു​ണ്ട്. കുട്ടിയെ അപമാനിച്ച സ്വര ഭാസ്കറിനെതിരെ നടപടി എടുക്കണം എന്നാണ് ആരോപണം.

Swara Bhaskar Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: