Latest News

ഉസ്ബക് വനിതയുടെ ബോളിവുഡ് ഗാനം ആസ്വദിച്ച് സുഷമ സ്വരാജ്, വീഡിയോ വൈറൽ

ഉസ്ബസ്ക്കിസ്ഥാനിലെത്തിയ സുഷമ ഒരു ബോളിവുഡ് ആരാധികയെ കണ്ടുമുട്ടി

ത്രിരാഷ്ട്ര സന്ദർശനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കസക്സ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് സുഷമ സ്വരാജ് സന്ദർശനം നടത്തുന്നത്. ഉസ്ബസ്ക്കിസ്ഥാനിലെത്തിയ സുഷമ ഒരു ബോളിവുഡ് ആരാധികയെ കണ്ടുമുട്ടി.

ഉസ്ബക് സ്വദേശിയായ സ്ത്രീ ബോളിവുഡ് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘ശ്രീ 420’ എന്ന ഹിന്ദി സിനിമയിലെ പ്രശസ്ത ഗാനമായ ‘ഇചക് ധാന ബിചക് ധാന’ എന്ന ഗാനമാണ് വൃദ്ധയായ സ്ത്രീ ആലപിച്ചത്. വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് രവീഷ് കുമാർ ആണ് വീഡിയോ ട്വീറ്റ് ചെയ്തത്.

‘ബോളിവുഡിന് അതിർവരമ്പുകളില്ല. രാജ്കുമാറും നർഗിസും ഉസ്ബസ്ക്കിസ്ഥാനിലും ഏവർക്കും സുപരിചിതരാണ്. ശ്രീ 420 യിലെ ക്ലാസിക് ഗാനം ആലപിച്ച ഉസ്ബക് വനിതയെ സല്യൂട്ട് ചെയ്യുന്നു’, രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

1955 ലെ ഹിറ്റ് സിനിമയായിരുന്നു ശ്രീ 420. രാജ്കുമാറും നർഗിസും ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും രാജ്കുമാർ ആയിരുന്നു. ശങ്കർ ജയ്കൃഷ്ണൻ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sushma swaraj uzbek woman singing viral

Next Story
ഇത് സത്യമോ? യുവതിയുടെ രൂപമാറ്റ വീഡിയോ കണ്ട് അമ്പരന്ന് ലോകംQi Huahua Domagoj Glad YouTube
The moderation of comments is automated and not cleared manually by malayalam.indianexpress.com