ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിന്റെ വിയോഗം സിനിമാ ആസ്വാദകർക്കിടയിലും ചലച്ചിത്ര മേഖലയിലുള്ളവർക്കിടയിലും വലിയ വേദനയായി തുടരുകയാണ്. താരത്തിന്റെ മരണശേഷം അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളും നിരവധി പേർ പങ്കുവച്ചു. താരത്തിന്റെ പഴയ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ എറെ ശ്രദ്ധിക്കപ്പെട്ടു.

ടിക് ടോക് താരവും ടെലിവിഷൻ അവതാരകയുമായ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. സൗഭാഗ്യയുടെ മുത്തശ്ശിയും നടി താരാ കല്യാണിന്റെ മാതാവും അഭിനേത്രിയുമായ സുബ്ബലക്ഷ്മിയുടെ കൂടെ സുശാന്ത് നൃത്തം വയ്ക്കുന്ന വീഡിയോ ആണ് സൗഭാഗ്യ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ‘കല്യാണ രാമൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സുബ്ബലക്ഷ്മി.

 

View this post on Instagram

 

Ammamma with Sushant two of them full of positivity…

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

അമ്മമ്മയും സുശാന്തും, രണ്ടു പേരും മുഴുവൻ പോസിറ്റിവിറ്റിയോടെ എന്ന ക്യാപ്ഷനോട് കൂടെയാണ് സൗഭാഗ്യ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ടിക്ടോക്കിൽ സജീവമാണ് സൗഭാഗ്യയും ജീവിത പങ്കാളി അര്‍ജ്ജുന്‍ സോമശേഖരനും. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമുള്ള വീഡിയോകളും സൗഭാഗ്യ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

Lyrics marannu poyi @tharakalyan by the way, aa last line enthaanu?

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

Sherikkum amma ith pole thanne aanu njan mukeshum @tharakalyan

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

സൗഭാഗ്യയും അർജുനും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ് ആയിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നിരവധി വേദികളിൽ ഒന്നിച്ച് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ സൗഭാഗ്യയ്ക്ക് ഒപ്പ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാന്‍സ് സ്കൂൾ നടത്തുകയാണ്.

 

View this post on Instagram

 

Photo free from being locked down ! 2018

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

ഈ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ വെങ്കിടേഷ്-അര്‍ജ്ജുന്‍ സോമശേഖരന്‍ വിവാഹം. അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അർജുൻ സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു.

 

ഡബ്‌സ്‌മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook