scorecardresearch

ജെഡിയായി നടപ്പിൻ നായകൻ; സൂര്യയുടെ 'മാസ്റ്ററി'ന് കൈയ്യടിച്ച് ആരാധകർ; വീഡിയോ

മാസ്റ്ററിലെ ഐക്കോണിക് കഥാപാത്രമായ ജെഡിയായി നടൻ സൂര്യ എത്തുന്ന എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മാസ്റ്ററിലെ ഐക്കോണിക് കഥാപാത്രമായ ജെഡിയായി നടൻ സൂര്യ എത്തുന്ന എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Surya Master

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ബ്ലോക്ബസ്റ്റർ ചിത്രമായിരുന്നു 2021ൽ പുറത്തിറങ്ങിയ 'മാസ്റ്റർ'. ആക്ഷൻ-ത്രില്ലറായി തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും മികച്ച വിജയം നേടിയിരുന്നു. 

Advertisment

മാസ്റ്റർ സിനിമയിലെ ഐക്കോണിക് കഥാപാത്രമായ ജെഡിയായി നടൻ സൂര്യ എത്തിയാൽ എങ്ങനെയിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ ഭാവന ഇപ്പോൾ എഐ സാങ്കേതികവിദ്യയിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ് "6adimoorkhan" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്.

Also Read: ഒരു ക്ലീഷേ 'തിരിച്ചുവരവ്'കഥ! ഡാൻസ് മാസ്റ്റർ വിക്രമിന്റെ ജീവിതം!

സിനിമയിലെ സീനുകളിൽ വിജയ്‌യുടെ മുഖത്തിന് പകരമായി സൂര്യയുടെ മുഖം അതിവിദഗ്ദ്ധമായി ചേർത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വെറുതെ ഒരു മുഖം മാറ്റൽ മാത്രമല്ല, കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകുന്ന പെർഫെക്ഷൻ! വിജയ്‌യുടെ ആ ശരീരഭാഷയും ആറ്റിറ്റ്യൂഡും അതേപടി നിലനിർത്തിക്കൊണ്ട്, സൂര്യയുടെ മുഖഭാവങ്ങൾ അതിൽ ബ്ലെൻഡ് ചെയ്തിരിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

സൂര്യ ആരാധകരും വിജയ് ആരാധകരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയിൽ രസകരമായ കമന്റുകളുമായെത്തുന്നത്. ലോകേഷ് കനകരാജ് ഒരുപക്ഷേ സൂര്യയെ വെച്ച് ഈ സിനിമ എടുത്തിരുന്നെങ്കിൽ തിയേറ്ററുകൾ പൂരപ്പറമ്പായേനെ എന്ന ചർച്ചകളും കമന്റ് ബോക്സിലുണ്ട്. അതേസമയം വിജയ്ക്ക് പകരമാകാൻ മറ്റാർക്കും സാധിക്കില്ലാ എന്നും നിരവധി കമന്റുകളുണ്ട്.

Read More: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

Vijay Surya AI Video Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: