scorecardresearch

തൃശൂര് അവിടെ തന്നെ വച്ചിട്ടുണ്ട് കേട്ടോ; ട്രോള്‍

Lok Sabha Election Result in Kerala 2019: തൃശൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്

Lok Sabha Election Result in Kerala 2019: തൃശൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suresh Gopi, Trolls, BJP, Lok Sabha Election 2019

Lok Sabha Election Result in Kerala 2019: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ മുതല്‍ സുരേഷ് ഗോപി ട്രോളന്‍മാരുടെയും ശ്രദ്ധാകേന്ദ്രമായി. സുരേഷ് ഗോപിയുടെ ചില പ്രസ്താവനകള്‍ വിവാദമായി, ചിലത് ചിരിക്കാന്‍ വക നല്‍കി. അങ്ങനെയൊരു പ്രസ്താവനയായിരുന്നു 'ഈ തൃശൂര് ഞാന്‍ എടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ ഡയലോഗ്. വലിയ രീതിയിൽ സുരേഷ് ഗോപിയുടെ ഡയലോഗ് ആഘോഷിക്കപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞിട്ടും സുരേഷ് ഗോപിയെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്.

Advertisment

വോട്ടെണ്ണി കഴിഞ്ഞപ്പോൾ തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് കൂടി എത്തിയതോടെ ട്രോളൻമാർക്ക് പണിയായി. സുരേഷ് ഗോപി കൊണ്ടുപോയ തൃശൂർ അവിടെ തന്നെ കൊണ്ടുവച്ചോ എന്നാണ് ട്രോളൻമാർക്ക് അറിയേണ്ടത്.

publive-image

publive-image

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ വിജയിച്ചത് 93,633 വോട്ടുകള്‍ക്കാണ്. തൃശൂരില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കിയ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. എന്നാല്‍, ഫലം വന്നപ്പോള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. മൂന്നാം സ്ഥാനത്താണെങ്കിലും തൃശൂരില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ വോട്ടുകളാണ് 2014 ല്‍ നിന്ന് 2019 ലേക്ക് എത്തിയപ്പോള്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് നേടിയിരിക്കുന്നത്.

publive-image

publive-image

publive-image

publive-image

നേരത്തെ തൃശൂര്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേഷ് ഗോപി. നല്ല രീതിയില്‍ വോട്ട് പിടിക്കാന്‍ കഴിയുമെന്നും വിജയം ഉറപ്പാണെന്നും അടക്കം സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് തൃശൂര്‍ വിട്ടുനല്‍കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ തയ്യാറല്ല എന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടുകളാണ് ബിജെപി സ്വന്തമാക്കിയത്.

Advertisment
Suresh Gopi Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: