വിമാനയാത്രയ്ക്കിടെ സെലിബ്രിറ്റികളെ കാണുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. ഇവിടെയൊരു അമ്മൂമ്മ വിമാനത്തില്‍ വച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെയാണ് കണ്ടത്. അമ്മൂമ്മയുടെ യാത്ര കരിപ്പൂര്‍ വിമാനത്താവളത്തിലേക്കാണെന്നാണ് സംഭാഷണങ്ങൾ സൂചിപ്പിക്കുന്നത്.

‘നിലമ്പൂരെത്തിയോ മോനേ’ എന്ന് അമ്മൂമ്മ സുരേഷ് ഗോപിയോട് ചോദിക്കുമ്പോള്‍ ‘എത്തിയില്ല’ എന്നദ്ദേഹം മറുപടി നല്‍കുന്നുണ്ട്. അപ്പോള്‍ അമ്മൂമ്മ പറയുന്നു ‘നിലമ്പൂരെത്തിയാല്‍ ഞങ്ങള്‍ക്കൊരു ബസില്‍ കയറി പോയാല്‍ മതി’ എന്ന്. ഇങ്ങനെ രസകരമായി പോകുന്നു ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍.

അമ്മൂമ്മയുടെ ചോദ്യങ്ങളെല്ലാം ആസ്വദിച്ചുകൊണ്ട് വളരെ ക്ഷമയോടെയാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. ഇടയ്ക്കദ്ദേഹം തിരിച്ചും ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ