കുതിരവട്ടം പപ്പുവിനെ ഓര്‍ക്കുമ്പോള്‍ ഭൂരിഭാഗം മലയാളികളുടെയും മനസ്സില്‍ ആദ്യം വരുന്നത് വെള്ളാനകളഉടെ നാട് എന്ന സിനിമയിലെ ‘താമരശ്ശേരി ചുരം..’ എന്ന ഡയലോഗായിരിക്കും. പപ്പുവിനെ അനുകരിച്ച് ഡയലഗ് പറഞ്ഞ് നടി സുരഭി ലക്ഷ്മി ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതില്‍ അത്ഭുതമില്ല. അതുപോലത്തെ ടൈംമിങ് ആണ് സുരഭിയുടേത്.

‘എന്റെ നാട്ടുകാരനായ പപ്പു ചേട്ടന്റെ ഒരു കടുത്ത ആരാധികയാണ് ഞാന്‍. ഈ അടുത്ത ദിവസം വെള്ളാനകളുടെ നാട് വീണ്ടും കാണാനിടയായി. താമരശ്ശേരി ചുരത്തെ ഇത്രയും പ്രശസ്തമാക്കിയ ഈ dialogue എത്ര കണ്ടാലും എനിക്ക് മതിവരാറില്ല. ഒരുപാട് കുറവുകളുണ്ട് എന്ന തിരിച്ചറിവോടെ ഒരു ശ്രമം….’ എന്നെഴുതിയാണ് സുരഭി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ