കേരളക്കര നൽകിയ സ്നേഹത്തിൽ ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോൺ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. കൊച്ചിയിൽ സണ്ണിയെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനസാഗരത്തിനോടുളള നന്ദി ട്വിറ്ററിലൂടെ സണ്ണി പങ്കുവച്ചു. മലയാളികളുടെ സ്നേഹം കണ്ട് അമ്പരന്ന സണ്ണി ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ; ‘പറയാൻ വാക്കുകളില്ല, കൊച്ചിയിലെ ജനങ്ങളോട് നന്ദി പറഞ്ഞാൽ തീരില്ല. സ്നേഹവും പിന്തുണയും കൊണ്ട് കൊച്ചി എന്നെ കീഴടക്കി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഒരിക്കലും മറക്കില്ല’.

ഈ ട്വീറ്റിനുപിന്നാലെ സണ്ണിയുടെ വക മറ്റൊരു ട്വീറ്റും എത്തി. ജനസാഗരത്തിനിടയിൽപെട്ട തന്റെ കാറിന്റെ ചിത്രം പങ്കുവച്ച് കൊണ്ടുളളതായിരുന്നു സണ്ണിയുടെ ട്വീറ്റ്. കൊച്ചിയുടെ സ്നേഹക്കടലിൽ പെട്ട തന്റെ കാറെന്നായിരുന്നു സണ്ണി ട്വീറ്റ് ചെയ്തത്. സണ്ണിയുടെ ട്വീറ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ താരത്തെ ഒരു നോക്കു കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഉദ്ഘാടനവേദിയിലും ആയിരക്കണക്കിന് പേരാണ് താരത്തെ കാണാൻ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ