നിഷ എന്ന പെൺകുഞ്ഞിനെ ദത്തെടുത്തുകൊണ്ടുളള സണ്ണി ലിയോണിന്റെ തീരുമാനം ആരാധകരെ മുഴുവൻ ‍ഞെട്ടിച്ചതാണ്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് നിഷയെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്ന് ദത്തെടുത്തത്. നിഷ കൗർ വെബ്ബർ എത്തിയത് മുതൽ തങ്ങളുടെ ജീവതം മറിമറിഞ്ഞതായും ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ചിത്രങ്ങളുടേയും ടെലിവിഷന്‍ പരിപാടികളുടേയും തിരക്കിലാണെങ്കിലും നിഷയ്ക്കു വേണ്ടി പരമാവധി സമയം കണ്ടെത്താൻ സണ്ണി ശ്രമിക്കാറുമുണ്ട്.

സണ്ണിയും ഡാനിയേലും ഈ പ്രിയപ്പെട്ട മകളുടെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ. അമേരിക്കയിലാണ് നിഷയുടെ പിറന്നാൾ ആഘോഷം. അമേരിക്കയിലെ അരിസോണയിൽ സന്ദർശനം നടത്തിയതിനു ശേഷം നിഷയുടെ ഇഷ്ട ഇടമായ ഡിസ്നി ലാൻഡിലാണ് ഇപ്പോൾ ആഘോഷം പുരോഗമിക്കുന്നത്.

‘ഞങ്ങളുടെയെല്ലാം ഒരു സ്വപ്നം സഫലീകരിക്കുന്നു. നിഷയുടെ പിറന്നാളോഘത്തിനായി ഡിസ്നിലാൻഡിൽ എന്ന് സണ്ണിലിയോൺ തന്നെ സോഷ്യൽ മീഡിയാ പോസ്റ്റിൽ. സണ്ണിലിയോണിന്റേയും മകളുടേയും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ കാണാം:

Disney for Nisha’s birthday!! Where all your dreams come true

A post shared by Sunny Leone (@sunnyleone) on

With the sweetest man I know!! @dirrty99

A post shared by Sunny Leone (@sunnyleone) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ