ഷൂട്ടിങ്ങിനിടയിൽ ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടിയ സണ്ണി ലിയോണിന്റെ വിഡിയോയാണ് നവമാധ്യമങ്ങളിൽ വൈറലാവുന്നത്. സണ്ണിയെ പറ്റിക്കാൻ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചെയ്ത പണിയാണിത്.

സിനിമാ ചിത്രീകരണത്തിനിടയിൽ സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു സണ്ണി. ഇതിനിടയിലാണ് കൂട്ടുകാർ പ്ലാസ്റ്റിക് പാമ്പ് സണ്ണിയുടെ ദേഹത്തേക്ക് ഇട്ടത്. യഥാർഥ പാമ്പാണിതെന്ന് കരുതിയ സണ്ണി ലിയോൺ അലറി വിളിച്ചു കൊണ്ടോടി. സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

തേരാ ഇന്തസാറാണ് സണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൽമാൻ ഖാന്റെ സഹോദരനും നിർമാതാവുമായ അർബാസ് ഖാൻ ആണ് ചിത്രത്തിലെ നായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ