scorecardresearch

ബാറ്റ്മാനും അയേൺമാനുമല്ല, ലോകത്തെ രക്ഷിക്കാൻ ഇനി സണ്ണി ലിയോൺ

വീഡിയോയ്ക്ക് താഴെ ആരാധകർ സണ്ണിയെ പ്രശംസകൾ കൊണ്ട് പൊതിയുകയാണ്

വീഡിയോയ്ക്ക് താഴെ ആരാധകർ സണ്ണിയെ പ്രശംസകൾ കൊണ്ട് പൊതിയുകയാണ്

author-image
Trends Desk
New Update
Sunny Leone, സണ്ണി ലിയോൺ, KoR3, KOR3, Sunny Leone superhero, സൂപ്പർ ഹീറോ, Sunny Leone KOR3, Halloween, Daniel Webber, iemalayalam, ഐഇ മലയാളം

സൂപ്പർ ഹീറോ എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം ആദ്യം മനസിൽ വരുന്നത് ബാറ്റ്മാന്റേയും അയേൺമാന്റേയുമൊക്കെ മുഖവും പേരുകളുമായിരിക്കും. എന്നാൽ ഇനി അതൊന്ന് മാറ്റി ചിന്തിക്കാൻ തയ്യാറായിക്കോളൂ. സൂപ്പർ ഹീറോ എന്ന് കേട്ടാൽ ഇനി സണ്ണി ലിയോണിനെ ഓർക്കുന്ന കാലമാണ് വരാൻ പോകുന്നത്.

Advertisment

കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ സണ്ണി പങ്കിട്ട വീഡിയോ കണ്ടവർക്ക് കാര്യം മനസിലാകും. വീഡിയോ തുടങ്ങുന്നത്, കൺട്രോൾ റൂമിനോട് സാമ്യമുള്ള ഒരിടത്തിലൂടെ സണ്ണി നടക്കുന്നതിലൂടെയാണ്. പിന്നീട് താരം നമ്മെ കൊണ്ടു പോകുന്നത് ഒരു കെട്ടിടത്തിന് മുകളിലേക്കാണ്. അവിടെനിന്ന് നോക്കിയാൽ നഗരം മുഴുവൻ കത്തുന്നതായി കാണാം.

Read More: അമ്മയ്ക്ക് 50കാരനായ വരനെ തേടി മകൾ; സ്നേഹം ചൊരിഞ്ഞ് ട്വിറ്റർ

ഉടൻ തന്നെ സണ്ണി താഴേക്ക് എടുത്ത് ചാടുന്നു. നഗരത്തെ രക്ഷിക്കാനാണ്. തിന്മയിൽ നിന്ന് നന്മയെ രക്ഷിക്കുകയാണ് സൂപ്പർ ഹീറോ തന്റെ സൂപ്പർ കാറിനായി വിളിക്കുന്നു. കറുത്ത സൂപ്പർഹീറോ സ്യൂട്ടിൽ സണ്ണി അതിസുന്ദരിയാണ്.

Advertisment

ഇതൊരു സിനിമയാണോ അതോ മറ്റേതെങ്കിലും പ്രോജക്റ്റ് ആണോ എന്ന് ഇതുവരെ അറിവായിട്ടില്ല. സൺസിറ്റി മീഡിയയും എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡും സണ്ണി ലിയോൺ - ഡാനിയൽ വെബറും ചേർന്നാണ് ഇത് നിർമ്മിക്കുന്നതെന്ന് യൂട്യൂബ് വിവരണം പറയുന്നു. സംഗീതം ചെയ്തിരിക്കുന്നത് ഡാനിയൽ വെബറും കെൻ വാലസും ചേർന്നാണ്. സണ്ണി രജനി ക്രിയേറ്റീവ് ഡയറക്ടറാണ്. വീഡിയോയ്ക്ക് താഴെ ആരാധകർ സണ്ണിയെ പ്രശംസകൾ കൊണ്ട് പൊതിയുകയാണ്.

Sunny Leone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: