/indian-express-malayalam/media/media_files/2026/01/22/summer-in-bethlehem-2026-01-22-15-04-14.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'സമ്മർ ഇൻ ബത്‌ലഹേം'. ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും ബത്‌ലഹേമുമെല്ലാം സിനിമാപ്രേമികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന പേരുകളാണ്. 1998ൽ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയുടെ എവർഗ്രീൻ ക്ളാസിക്കാണ്. ചിത്രം റീറിലീസായി അടുത്തിടെ വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു.
ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം സർമ്മർ ഇൻ ബത്‌ലഹേമിലെ കഥാപാത്രങ്ങൾ വീണ്ടും ഒത്തുചേരുന്ന ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രവിശങ്കറായി ജയറാമും ഡെന്നീസായി സുരേഷ് ഗോപിയും ആമിയായി മഞ്ജു വാര്യരും വീണ്ടും ബത്‌ലഹേമിൽ ഒത്തുകൂടുന്ന കാഴ്ചകളാണ് എഐ സൃഷ്ടിച്ചിരിക്കുന്നത്.
Also Read: ചാറ്റ്ജിപിടിയെ ട്രോളിയാണ് വീഡിയോ; എല്ലാവരും ശ്രദ്ധിക്കുന്നത് മണിച്ചേട്ടനെ!
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "signature_by_aanand" എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി കാഴ്ചകളും രസകരമായ ധാരാളം കമന്റുകളും വീഡിയോയിലുണ്ട്. 'മോനായി ഇല്ലാത്ത ബത്‌ലഹേം ഓർക്കാൻ വയ്യ' എന്നാണ് പോസ്റ്റിൽ ആരാധകർ കുറിക്കുന്നത്.
Also Read: 'എംടിയുടെ ഭീമൻ ഇതാ... വേറൊരാൾ ഇനി ഇല്ല;' മോഹൻലാലിന്റെ രണ്ടാമൂഴം സൂപ്പർഹിറ്റ്; വീഡിയോ
കലാഭവൻ മണിയായിരുന്നു സമ്മർ ഇൻ ബത്‌ലഹേമിൽ മോനായി ആയി എത്തിയത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആണ്. സിയാദ് കോക്കർ ആണ് ചിത്രത്തിന്റെ നിർമാണ്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം ഒരുക്കിയിരിക്കുന്നു.
Read More: ജെഡിയായി നടപ്പിൻ നായകൻ; സൂര്യയുടെ 'മാസ്റ്ററി'ന് കൈയ്യടിച്ച് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us