പ്രാർത്ഥനകൾ വിഫലമായി; നൊമ്പരമായി അശ്വതിയുടെ​ അവസാന വാക്കുകൾ

ആശുപത്രിയിലേക്ക് പോവും മുൻപ് കൂട്ടുകാരോട് സംസാരിക്കുന്ന അശ്വതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്

Sulthan Bathery Taluk Government Hospital lab technician aswathy , Sulthan Bathery Taluk Government Hospital lab technician aswathy, aswathy last video, അശ്വതി കോവിഡ്, indian express malayalam, IE malayalam

വയനാട് സുൽത്താൻ ബത്തേരി സർക്കാർ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ അശ്വതിയുടെ മരണത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും കുടുംബവും. ആശുപത്രിയിലേക്ക് പോവും മുൻപ് നിറഞ്ഞ ചിരിയോടെ കൂട്ടുകാരോട് സംസാരിക്കുന്ന അശ്വതിയുടെ വീഡിയോ ഇപ്പോൾ എല്ലാവരുടെയും കണ്ണു നനയിക്കുന്നത്.

”എല്ലാരും പ്രാർഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല. നോക്കട്ടെ അവിടെപ്പോയിട്ട് എന്താണെന്നറിയത്തില്ല. അവിടെപ്പോയിട്ട് നോക്കാം”, എന്നാണ് അശ്വതി വീഡിയോയിൽ പറയുന്നത്.

കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതിനു ശേഷവും അശ്വതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അശ്വതിയെ രോഗം ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത് വഴിയാണ് മരണം സംഭവിച്ചത്.

Read more: കോവിഡ് വാക്സിനുകളില്‍ നിന്നുള്ള സംരക്ഷണം എത്രകാലം നിലനില്‍ക്കും?

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Sulthanbathery taluk government hospital lab technician aswathy died affecting covid

Next Story
ആരോഗ്യപ്രവർത്തകർ സാക്ഷി; കോവിഡ് വാർഡിൽ ആലപ്പുഴ സ്വദേശിക്ക് മാംഗല്യംwedding, വിവാഹം, covid-19 ward, കോവിഡ് വാർഡ്, covid, alappuzha, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com