New Update
/indian-express-malayalam/media/media_files/uploads/2019/01/krugar-park-lion.jpg)
ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലെത്തിയ സഞ്ചാരികൾ വിസ്മയിപ്പിക്കുന്നൊരു കാഴ്ച കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സഫാരി പാർക്കിലെ റോഡിലൂടെ നാലു സിംഹങ്ങൾ നടന്നുനീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികളിൽ കൗതുകമുണർത്തിയത്. ഇതിന്റെ വീഡിയോ 'ലയൺസ് ഓഫ് ക്രുഗർ പാർക്ക് ആന്റ് സാബി സാന്റ്' അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
Advertisment
ആയിരക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവർക്കൊക്കെ ആ മനോഹര കാഴ്ച നേരിൽ കാണാൻ കഴിയാത്തതിന്റെ വിഷമമാണ്. എന്നാൽ വാഹനങ്ങളെയോ വിനോദ സഞ്ചാരികളെയോ ആക്രമിക്കാതെ നടന്നു നീങ്ങുന്ന സിംഹങ്ങളെ കണ്ട് ചിലർ അതിശയപ്പെടുന്നുമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.