തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു. ഉദ്ഘാടന യാത്ര നടത്തുന്ന ട്രയിനിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച പ്രധാനമന്ത്രിക്ക് ഒരു വിദ്യാര്‍ത്ഥിനി ‘ഇനി വരുന്നൊരു തലമുറക്ക്’ എന്ന കവിത ചൊല്ലി കൊടുത്തു. പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഹിന്ദിയില്‍ പറഞ്ഞു, ‘നിങ്ങള്‍ നന്നായി പാടുി, നന്നായി എഴുതുകയും ചെയ്യൂ.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് എംപി ശശി തരൂരും നോക്കിനില്‍ക്കെ, മുണ്ടും ഷര്‍ട്ടും കസവും ഷാളും ധരിച്ച പ്രധാനമന്ത്രി മോദി ട്രെയിനിനുള്ളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതാണ്. മറ്റൊരു വീഡിയോയില്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ കവിത പെണ്‍കുട്ടി ചൊല്ലുന്നതും കാണാം.
രണ്ട് ദിവസത്തെ കേരള പര്യടനത്തിനെത്തിയ പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡിലേക്കുള്ള സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിയ അദ്ദേഹത്തിന് 1500 കോടി രൂപയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തറക്കല്ലിടുകയും ചെയ്തു. മെട്രോ റെയില്‍ ശൃംഖലയുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ പബ്ലിക് ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനൊപ്പം, നിരവധി പദ്ധതികള്‍ തറകല്ലിടുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.