വാക്കുകള്‍ കൊണ്ട് ഞെട്ടിക്കാന്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെക്കാള്‍ കേമനില്ല. ഓരോ തവണയും തരൂരിന്റെ പോസ്റ്റുകള്‍ വരുമ്പോള്‍ ഡിക്‌ഷ ണറി തപ്പി വലയുകയാണ് സോഷ്യല്‍ ലോകം. ഇതിനിടെ രസകരമായൊരു സംഭവമുണ്ടായി.

ഒരു പരിപാടിയില്‍ പങ്കെടുക്കവെ തരൂരിനോട് പുതിയൊരു വാക്ക് പഠിപ്പിച്ചു തരുമോയെന്ന് ചോദിച്ച വിദ്യാര്‍ഥിയ്ക്ക് അദ്ദേഹം നല്‍കിയ മറുപടി വൈറലാവുകയാണ്. തരൂര്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിയുടെ ചോദ്യത്തിന് തരൂര്‍ നല്‍കിയ ഉത്തരം, പുതിയ വാക്ക്, വായന (Read) എന്നായിരുന്നു.

പരന്ന വായനായാണ് തന്റെ വാക്ക് സമ്പത്തന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. പുസ്തകങ്ങളിലായിരുന്നു താന്‍ അഭയം കണ്ടിരുന്നതെന്നും പുസ്തകങ്ങളായിരുന്നു തനിക്ക് വിദ്യ പകര്‍ന്നുതന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ആസ്തമ ഉണ്ടായിരുന്നതിനാല്‍ വായനയായിരുന്നു തനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴിയെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook