scorecardresearch

ലാന്‍ഡിങ്ങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; നടുക്കും ഈ ദൃശ്യം

സ്‌കോട്ട്‌ലന്‍ഡിലെ തുറമുഖനഗരമായ അബര്‍ഡീനില്‍നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കു വന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനമാണ് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്

സ്‌കോട്ട്‌ലന്‍ഡിലെ തുറമുഖനഗരമായ അബര്‍ഡീനില്‍നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കു വന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനമാണ് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്

author-image
Trends Desk
New Update
Viral video, Strong winds almost tilt airplane, London Heathrow airport

ലാന്‍ഡിങ്ങിനിടെ ശക്തമായ കാറ്റില്‍ വിമാനം ആടിയുലയുന്ന ദൃശ്യം ലോകമെമ്പാടും പ്രചരിക്കുകയാണ്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്നുള്ള ഈ കാഴ്ച സകലെരയും ഞെട്ടിക്കുന്നതാണ്. ഏവിയേഷന്‍ ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ബിഗ് ജെറ്റ് ടിവിയാണ് ഈ ഫൂട്ടേജ് പകര്‍ത്തിയിരിക്കുന്നത്.

Advertisment

സ്‌കോട്ട്‌ലന്‍ഡിലെ തുറമുഖനഗരമായ അബര്‍ഡീനില്‍നിന്നു വന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം വലിയൊരു ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. തിങ്കളാഴ്ചയാണു സംഭവം.

ഏറെക്കുറെ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ ചക്രങ്ങള്‍ നിലത്തുപതിയുമ്പോഴാണു കാറ്റ് വില്ലനായത്. അപകടരമായി വീശിയ കാറ്റില്‍ വിമാനം ഇടതുവശത്തേക്ക് ആടിയുലഞ്ഞു. തുടര്‍ന്ന് ലാന്‍ഡിങ് ഒഴിവാക്കി വിമാനം വീണ്ടും പറന്നുയരുന്നതും വീഡിയോയില്‍ കാണാം. ഈ സമയം, വീഡിയോ േെക്കാഡ് ചെയ്യുന്ന ആള്‍ ''ഈസി, ഈസി, ഈസി, ഓ മൈ ഗോഡ്!'' എന്ന് ആര്‍ത്തുവിളിക്കുന്നതു കേള്‍ക്കാം.

Also Read: ചായ തേടി 22 കിലോ മീറ്റര്‍ യാത്ര; ഒടുവില്‍ യുവാക്കള്‍ക്ക് പോലീസിന്റെ ചായസല്‍ക്കാരം; വീഡിയോ

Advertisment

അപകടമൊന്നും ഉണ്ടാകാതിരിക്കാന്‍, പൈലറ്റുമാര്‍ 'ടച്ച് ആന്‍ഡ് ഗോ' സമീപനം സ്വീകരിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യിക്കാതെ റണ്‍വേയില്‍നിന്ന് വീണ്ടും ടേക്ക് ഓഫ് ചെയ്യുകയും വീണ്ടുമൊരു ലാന്‍ഡിങ്ങിനു ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് 'ടച്ച് ആന്‍ഡ് ഗോ' എന്നു പറയുന്നത്.

''തീവ്ര കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങളുടെ പൈലറ്റുമാര്‍ക്ക് ഉയര്‍ന്ന പരിശീലനം ലഭിച്ചിട്ടുണ്ട്, ഞങ്ങളുടെ ഫ്‌ലൈറ്റ് ക്രൂ സുരക്ഷിതമായി വിമാനം ഇറക്കി. ഞങ്ങളുടെ ഉപഭോക്താക്കളും ജീവനക്കാരും സാധാരണപോലെ ഇറങ്ങി,'' ബ്രിട്ടീഷ് എയര്‍വേയ്സ് വക്താവ് പ്രസ്താവന ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

അബര്‍ഡീന്‍ സൗത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം സ്റ്റീഫന്‍ ഫ്‌ലിന്‍ വിമാനത്തിലുണ്ടായിരുന്നു. ''ഇത് ആസ്വാദ്യകരമല്ലെന്ന് ഉറപ്പിക്കാം.'' തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

കോറി കൊടുങ്കാറ്റാണ് മണിക്കൂറില്‍ 92 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനു കാരണമായത്്. ഇത് നിരവധി മരണങ്ങളും വൈദ്യുതി തടസത്തിനും നിരവധി വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കാനും കാരണമായി.

Also Read: സാത്താനെ വേണമായിരുന്നു, അതാ ഇവനെ വിളിച്ചത്; വൈറൽ വീഡിയോയ്ക്ക് പിന്നിലെ കഥ പറഞ്ഞു കൂട്ടുകാർ

London Flight Storm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: