വ്യത്യസ്ത ഭക്ഷണങ്ങള്‍ കൂട്ടിയിണക്കിയുള്ള കോമ്പോകളാണല്ലൊ ഇപ്പോള്‍ ആഹാരപ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്. ഐസ്ക്രീമും തന്തൂരി ചിക്കനും ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
വഴിയോര കച്ചവടക്കാരാന്‍ തന്തൂരി ചിക്കന്‍ ഐസ്ക്രീം ഉണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ട്വിറ്റര്‍ ഉപയോക്താവായ മുഹമ്മദ് ഫ്യൂച്ചർവാല. ആദ്യം കച്ചവടക്കാരാന്‍ എല്ലില്ലാത്ത തന്തൂരി ചിക്കൻ എടുത്ത് ചെറിയ കഷണങ്ങളാക്കുന്നതാണ് കാണാനാകുന്നത്. തുടര്‍ന്ന് കുറച്ച് പാൽ ചേർത്ത് ചിക്കൻ പേസ്റ്റ് രൂപത്തിലേക്ക് മാറ്റിയെടുത്തു.
ശേഷം ചോക്ലേറ്റ് സിറപ്പും മറ്റ് ചേരുവകളും ചേർത്ത്, ഐസ്ക്രീം രൂപത്തിലേക്ക് മാറ്റി. ശേഷം ഐസ്ക്രീം റോള്‍ ചെയ്ത് ചെറിയ കപ്പിലേക്ക് മാറ്റി കുറച്ച് ചോക്ലേറ്റ് സിറപ്പ് കൂടി ചേര്‍ത്തു.
“വേനൽച്ചൂടിനെ തോൽപ്പിക്കാൻ പറ്റിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നും. പ്രോട്ടീൻ സമ്പുഷ്ടമായ തന്തൂരി ചിക്കൻ ഐസ്ക്രീം ഇതാ അവതരിപ്പിക്കുന്നു,” ഫ്യൂച്ചർവാല വീഡിയോയ്ക്ക് ക്യാപ്ഷന്‍ നൽകി.
എന്നാല്‍ നന്തൂരി ഐസ്ക്രീമില്‍ നെറ്റിസണ്‍സിനിടയില്‍ കടുത്ത അഭിപ്രായ ഭിന്നതയും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ കാരണമാണ് ആളുകള്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ച്ചയായി കാണപ്പെടുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെ ഒരു കോമ്പോ ആയെന്നുള്ള ചോദ്യവും ചിലര്‍ ഉന്നയിക്കുന്നു.