വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ ഇപ്പോള്‍ നെറ്റിസണ്‍സിനെ അത്ഭുതപ്പെടുത്തുന്നത് പൂച്ചയുടെ ആകൃതിയില്‍ ദോശയുണ്ടാക്കുന്ന ഒരാളാണ്.
എന്‍ജിഒയായ നാന്ദി ഇന്ത്യയുടെ സിഇഒ മനോജ് കുമാറാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു തവ ഉപയോഗിച്ച് വളരെ അനായാസമായാണ് യുവാവ് പൂച്ചയുടെ ആകൃതിയില്‍ ദോശയുണ്ടാക്കുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
എന്നാല്‍ യുവാവിന്റെ കട എവിടെയാണെന്ന കാര്യം വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല.
“ഇന്ത്യയിലെ തെരുവ് ഭക്ഷണ കച്ചവടക്കാർ ഏറ്റവും നൂതനമായ രീതികള്‍ ഉപയോഗിച്ച് ആളുകളെ ആകര്‍ഷിക്കുന്നവരാണ്. ഏതൊരു രുചികരമായ പാചകക്കാരനേക്കാളും കൂടുതൽ. ഇദ്ദേഹത്തിന്റെ കലാപരമായ കഴിവുകളെ ദയവായി അഭിനന്ദിക്കുക,” മനോജ് കുമാർ ട്വീറ്റ് ചെയ്തു.
ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പലരും യുവാവിന്റെ കഴിവില്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്.