ന്യൂഡല്‍ഹി:ചെറിയ സന്തോഷങ്ങളും ചെറിയ കാര്യങ്ങളില്‍ നിന്ന് സന്തോഷം കണ്ടെത്തലുമാണ് ജീവിതം. തുര്‍ക്കിയില്‍ നിന്നുള്ള ഒരു തെരുവ് നായ ബലൂണ്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോ ഇതിന് ഉത്തമ ഉദാഹരണമാണ്. രസകരമായ ഈ വീഡിയോ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കി. ഒരു പക്ഷെ വീഡിയോ ആവര്‍ത്തിച്ച് കാണാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം.
ഇസ്താംബൂളില്‍ നിന്നുള്ള നെഹിര് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ഓഗസ്റ്റ് 1 ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2.4 ദശലക്ഷം കാഴചക്കാരെയാണ് ലഭിച്ചത്. വീഡിയോ വൈറലായി, 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നായ ഹൃദയാകൃതിയിലുള്ള ബലൂണ്‍ ഉപയോഗിച്ച് കളിക്കുന്നത് കാണാം. തെരുവിലൂടെ യാത്രക്കാര്‍ നടക്കുമ്പോള്‍ നായ വായുവിലേക്ക് ചാടി ബലൂണില്‍ തട്ടുന്നു. ”ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കണ്ടു,” ടര്‍ക്കിഷ് ഭാഷയില്‍ വന്ന ഒരു കമന്റ് പറയുന്നു.
തന്റെ ട്വീറ്റില്‍, വീഡിയോ പോസ്റ്റ് ചെയ്ത ഉപയോക്താവ് എഴുതി, ”തുര്‍ക്കിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമുണ്ട്, കാരണം കുറച്ച് ജീവജാലങ്ങളെങ്കിലും നല്ല മനോഭാവമുള്ളവരായി ഉണ്ട്.” Mehmetiiz34 എന്ന ഹാന്‍ഡിലാണ് വീഡിയോ ആദ്യം ടിക്ക് ടോക്കില്‍ പങ്കിട്ടത്.
‘ഒരു ബലൂണ്‍ കൊണ്ട് മാത്രം ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവര്‍ത്തനം,” ടര്‍ക്കിഷ് ഭാഷയില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു. ‘ഈ സന്തോഷകരമായ ചിത്രങ്ങള്‍ ദുഷ്ടന്മാരുടെ ഹൃദയങ്ങളെ അല്‍പ്പമെങ്കിലും മയപ്പെടുത്തട്ടെ!’ ഇങ്ങനെ പോകുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.