/indian-express-malayalam/media/media_files/uploads/2019/11/stray-dog.jpg)
ഭക്തർക്കൊപ്പം വഴി തെറ്റി സഞ്ചരിച്ച് തെരുവുനായ എത്തിച്ചേർന്നത് ശബരിമലയിൽ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആന്ധ്രാപ്രദേശിലെ തിരുമലയിൽനിന്നുള്ള പതിമൂന്ന് ഭക്തർക്കൊപ്പമാണ് നായയും എത്തിയത്.
ഒക്ടോബർ 31 നാണ് തിരുമലയിൽ നിന്ന് നഗ്നപാദരായി ഭക്തർ തീർത്ഥാടനം ആരംഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നവംബർ 17ന് സംഘം കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹാരയിൽ എത്തി. എന്നാൽ നായ്ക്കുട്ടി തങ്ങളോടൊപ്പമുള്ള കാര്യം ഇവർ ശ്രദ്ധിച്ചിരുന്നില്ല.
"ഞങ്ങൾ ആദ്യം അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾ നടത്തം തുടരുന്നതോടൊപ്പം അത് ഞങ്ങളുടെ പിറകിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളുണ്ടാക്കുന്ന ഭക്ഷണം അതിനും കൊടുത്തു. ഞങ്ങൾ എല്ലാ വർഷവും ശബരിമലയിൽ തീർഥാടനത്തിന് പോകാറുണ്ട്. പക്ഷെ ഇതൊരു പുതിയ അനുഭവമാണ്," ഭക്തർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
#WATCH Karnataka: A stray dog has been following a group of 13 Ayyappa devotees, who are on a pilgrimage to Kerala's Sabarimala & has walked 480 km so far. The devotees started from Andhra Pradesh's Tirumala on Oct 31 & have reached Chikkamagaluru dist's Kottigehara now. (17.11) pic.twitter.com/9ke8uFwRCt
— ANI (@ANI) November 18, 2019
Thanks to these people .. who noticed her and started to offer food.. this is a form of purest prayer..
— Roll No. 20 (@doc_roll20) November 18, 2019
71,000 വ്യൂകളും 7,000 ലധികം ലൈക്കുകളും ഉള്ള വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വളരെ ഹൃദയസ്പർശിയായ കാഴ്ചയെന്നാണ് കൂടുതൽ പേരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ടു മാസം നീളുന്ന മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച പുലർച്ചെയാണ് ശബരിമല നട തുറന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി അമ്പതിനായിരത്തോളം തീർഥാടകർ ശബരിമലയിൽ തീർത്ഥാടനത്തിനായി എത്തിയതായി പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.