scorecardresearch

'വെക്നേഷിന് ആദരാഞ്ജലി'; ദേ ഷാജിപാപ്പന്റെ വണ്ടി; ഇതേത് യൂണിവേഴ്സ് എന്ന് ഫാൻസ്

Stranger Things AI Video: വെക്ന മരിച്ചത് കേരളത്തിലായിരുന്നെങ്കിൽ? ആദരാഞ്ജലി ഫ്ലക്സും കരയുന്ന ഡെമൊഗോർഗനുകളും; വൈറലായി സ്ട്രേയിഞ്ചർ തിങ്സ് എഐ വിഡിയോ

Stranger Things AI Video: വെക്ന മരിച്ചത് കേരളത്തിലായിരുന്നെങ്കിൽ? ആദരാഞ്ജലി ഫ്ലക്സും കരയുന്ന ഡെമൊഗോർഗനുകളും; വൈറലായി സ്ട്രേയിഞ്ചർ തിങ്സ് എഐ വിഡിയോ

author-image
Trends Desk
New Update
Vecna AI Stranger Things Video

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് സ്ട്രേയിഞ്ചർ തിങ്സിന്റെ ക്ലൈമാക്സ് എപ്പിസോഡികൾ എത്തിയത്. വെക്നയെ വീഴ്ത്തി ലോകത്തെ രക്ഷിച്ച് ഇലവനും പിള്ളേരും ആരാധകരോട് വൈകാരികമായാണ് വിടപറഞ്ഞത്. സ്ട്രേയിഞ്ചർ തിങ്സ് സമൂഹമാധ്യമങ്ങൾ കീഴടക്കിയപ്പോൾ നിരവധി എഐ വിഡിയോകളാണ് ചിരി നിറച്ച് എത്തിയത്. വെക്ന കേരളത്തിലാണ് മരിച്ചിരുന്നത് എങ്കിലോ? 

Advertisment

വെക്ന കേരളത്തിൽ വെച്ചാണ് മരിച്ചത് എങ്കിൽ എങ്ങനെയാവും എന്ന് കാണിക്കുന്ന എഐ വിഡിയോ വൈറലായിരുന്നു. മരിച്ചുകിടക്കുന്ന വെക്നയ്ക്ക് സമീപം നിന്ന് കരയുകയാണ് ഡെമൊഗോർഗനുകൾ. ഈ സമയം വാനിൽ ഇലവനും ഡസ്റ്റിനും സ്റ്റീവുമെല്ലാം വന്നിറങ്ങുന്നു. 

Also Read: ചേക്കിന്റെ സ്വന്തം കർഷകൻ; മോഷണം നിർത്തി മാധവൻ, കൂട്ടിന് രുക്മിണിയും മക്കളും; വൈറലായി മീശമാധവൻ റീക്രിയേഷൻ

വെക്നേഷിന് ആദരാഞ്ജലി നേർന്നുള്ള ഫ്ളക്ലും നാട്ടുകാർ തയ്യാറാക്കിയിട്ടുണ്ട്. 40 ലക്ഷത്തോളം പേരാണ് വെക്നേഷിന് ആദരാഞ്ജലി നേർന്നുള്ള ഈ വിഡിയോ ഇതുവരെ കണ്ടത്. എന്നെ കൂടെ കൊണ്ടുപോകു ചേട്ടായി എന്ന് പറഞ്ഞാണ് വെക്നയുടെ അടുത്തിരുന്ന് ഡെമോഗോർഗനുകൾ കരയുന്നത്. 

Also Read: വിവാഹ വാർഷികം ആഘോഷിച്ച് സുധിയും മിനിയും; വർഷമിത്ര കഴിഞ്ഞും രണ്ടാൾക്കും വല്യ മാറ്റം ഇല്ലല്ലോ എന്ന് ആരാധകൻ

അപ്ഡൈസ് ഡൗണിൽ ആദ്യമായി വൃത്തിയുള്ള ഒരു വീട് കാണാനായി എന്നാണ് ഒരു കമന്റ്. "ലേ വെക്ന: ഈ കരയുന്ന തെണ്ടികൾ എവിടെർന്നു എന്ന കൊന്നപ്പോ..." "ഷാജി പാപ്പാന്റെ വണ്ടി ഇതേത് യൂണിവേഴ്സ്,.." ഇങ്ങനെയാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന മറ്റ് കമന്റുകൾ. 

Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: