scorecardresearch

ആളെ മനസിലായില്ലേ? 'വെക്ന' കേരളത്തിലെത്തി മക്കളേ! ഒന്നൊന്നര ക്ലൈമാക്സും; Stranger Things

Stranger Things AI Video; വെക്നയുടെ വെക്കേഷൻ എന്ന ക്യാപ്ഷനോടെയാണ് ഈ എഐ വിഡിയോ എത്തുന്നത്. കേരളത്തിലെ കടലും കാടും പൊടിമഞ്ഞും മഴയും ആസ്വദിക്കുകയാണ് വെക്ന

Stranger Things AI Video; വെക്നയുടെ വെക്കേഷൻ എന്ന ക്യാപ്ഷനോടെയാണ് ഈ എഐ വിഡിയോ എത്തുന്നത്. കേരളത്തിലെ കടലും കാടും പൊടിമഞ്ഞും മഴയും ആസ്വദിക്കുകയാണ് വെക്ന

author-image
Trends Desk
New Update
Stranger Things Vecna AI Video

Source: Screengrab

മൂന്ന് വർഷത്തോളം നീണ്ട അക്ഷമയോടെയുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്ട്രെയിഞ്ചർ തിങ്സ് സീസൺ 5ലെ നാല് എപ്പിസോഡുകൾ നവംബറിൽ നെറ്റ്ഫ്ലിക്സിലെത്തിയത്. ലോകത്തെ മാറ്റിമറിക്കാനുള്ള പദ്ധതികളുമായി വെക്ന യഥാർഥ ലോകത്ത് നിന്ന് അപ്സൈഡ് ഡൗണിലേക്ക് പിൻമാറുന്നു. ഹോക്കിൻസിലെ അപ്സൈഡ് ഡൗണിലേക്ക് തിരികെ പോയ വെക്ന ദാ ഇവിടെ കേരളത്തിൽ എത്തിയിട്ടുണ്ട്. വെക്നയുടെ മുറിവുണക്കാൻ കേരളത്തിനാവുമോ?

Advertisment

അമേരിക്കൻ സയൻസ് ഫിക്ഷൻ മിസ്റ്ററി സീരീസായ സ്ട്രെയിഞ്ചർ തിങ്സിന് കേരളത്തിലും നിറയെ ആരാധകരാണ്. വെക്നയുടെ വെക്കേഷൻ എന്ന ക്യാപ്ഷനോടെയാണ് ഈ എഐ വിഡിയോ സോഷ്യൽ മീഡിയയിൽ എത്തുന്നത്. കേരളത്തിലെ കടലും കാടും പൊടിമഞ്ഞും മഴയും ആസ്വദിക്കുകയാണ് വെക്ന.

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

നമ്മുടെ നാട്ടിൻപുറത്തെ നിരത്തുകളിലൂടെ നടക്കുന്ന വെക്ന കരിക്ക് കുടിക്കുന്നതും എല്ലാവർക്കും ഒപ്പം ഇരുന്ന സദ്യ കഴിക്കുന്നതും ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുന്നതും എഐ വിഡിയോയിൽ കാണാം. തൃശൂർ പുരം വരെ കണ്ട് കേരളം ഫുൾ എക്സ്പ്ലോൾ ചെയ്താണ് വെക്ന മടങ്ങുന്നത്. 

Advertisment

Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

ഒടുവിൽ ട്വിസ്റ്റും ഉണ്ട്. അപ്സൈഡ് ഡൗണിൽ തന്നെ നേരിടാൻ തയ്യാറായി നിൽക്കുന്ന ഇലവന് നേരെ ചിരിച്ചുകൊണ്ട് കൈപിടിക്കുകയാണ് വെക്ന. അപ്സൈഡ് ഡൗണിൽ നിന്ന് ഇരുവരും കാണുന്നത് കേരളത്തെയാണ്. ഹെൻറി രൂപം മാറി മുണ്ടും ഉടുത്ത് ഇലവനെ വിവാഹം കഴിച്ച് കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലൊന്നിലിരുന്ന ജീവിതം ആസ്വദിക്കുന്നു. ഒന്നൊന്നര ട്വിസ്റ്റ് അല്ലേ. ഒടുവിൽ സ്ട്രെയിഞ്ചർ തിങ്സ് മാറി കേരള തിങ്സ് ആവുന്നു. 

Also Read: മണിച്ചിത്രത്താഴ് മുതൽ പറക്കും തളിക വരെ; വൈറലായി സൂപ്പർ ഹിറ്റുകളുടെ 'ബിഹൈൻഡ് ദ സീൻസ്'; വീഡിയോ

ജോബ് കുര്യന്റെ മുടിയാട്ടും കടലും കണ്ടേ പാട്ടാണ് വെക്ന കേരളം ആസ്വദിക്കുന്ന എഐ വിഡിയോയ്ക്ക് നൽകിയിരിക്കുന്നത്. സ്ട്രെയിഞ്ചർ തിങ്സ് ആരാധകർ വിഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. "എതിരെ നിൽക്കുന്നവന്റെ മനസ് ഒന്നും അറിയാൻ ശ്രമിച്ചാൽ എല്ലാവരും പാവങ്ങളാണ്. വെക്നയുടെ സുവിശേഷങ്ങൾ, സത്യൻ അന്തിക്കാട് മൂവി," ഇങ്ങനെയെല്ലാമാണ് കമന്റുകൾ.  

Read More: ലേ പാമ്പ്: മോളെ, ഇവന്മാരെയൊന്ന് പറഞ്ഞ് മനസിലാക്ക്; ദയനീയം അല്ലേ!

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: