scorecardresearch

Stranger Things: വെക്നയായി ഫഹദ് ഫാസിൽ; ഹോപ്പറായി ജോജു; സ്റ്റീവായി ടൊവിനോ തോമസ്?

Strangers Things AI Video: സ്റ്റീവിനും വില്ലിനും ഡസ്റ്റിനും ലുകസിനും ജിം ഹോപ്പറിനും നാൻസിക്കും റോബിനുമെല്ലാമാണ് ആരാധകർ കൂടുതൽ. ഇവരുടെ റോളിൽ നിങ്ങൾ ഏത് മലയാളി താരത്തെയാണ് നിർദേശിക്കുക?

Strangers Things AI Video: സ്റ്റീവിനും വില്ലിനും ഡസ്റ്റിനും ലുകസിനും ജിം ഹോപ്പറിനും നാൻസിക്കും റോബിനുമെല്ലാമാണ് ആരാധകർ കൂടുതൽ. ഇവരുടെ റോളിൽ നിങ്ങൾ ഏത് മലയാളി താരത്തെയാണ് നിർദേശിക്കുക?

author-image
Trends Desk
New Update
Strenger Things Mollywood cast

Stranger Things AI Video:  സംഭവം നടക്കുന്നത് ഹോക്കിൻസിലാണെങ്കിലും വെക്നയുടെ പുതിയ ലോകം എന്ന ലക്ഷ്യം തകർക്കാൻ അവസാന പോരിന് അവർ ഇറങ്ങിയപ്പോൾ ആകാംക്ഷയുടെ മുൾമുനയിൽ നിന്നവരിൽ മലയാളി പ്രേക്ഷകരും ഏറെയുണ്ടായി. ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച അമേരിക്കൻ സീരീസ് സ്ട്രെയിഞ്ചർ തിങ്സ് മോളിവുഡിൽ ആണ് നിർമിച്ചിരുന്നത് എങ്കിലോ? വെക്നയും വില്ലും മാക്സും സ്റ്റീവും എല്ലാമായി ആരെല്ലാമാവും വരിക? 

Advertisment

സ്ട്രെയിഞ്ചർ തിങ്സിൽ നമ്മളിൽ പലർക്കും ഇഷ്ടപ്പെട്ട ക്യാരക്ടറുകൾ പലതാണ്. സ്റ്റീവിനും വില്ലിനും ഡസ്റ്റിനും ലുകസിനും ജിം ഹോപ്പറിനും നാൻസിക്കും റോബിനുമെല്ലാമാണ് ആരാധകർ കൂടുതൽ. ഇവരുടെ റോളിൽ നിങ്ങൾ ഏത് മലയാളി താരത്തെയാണ് നിർദേശിക്കുക? സ്ട്രെയിഞ്ചർ തിങ്സ് താരങ്ങളുടെ റോളിൽ മലയാളി താരങ്ങളെ കാണിച്ചുള്ള എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

Also Read: തന്നാലും വാങ്ങില്ല, പത്മഭൂഷണ് വല്ല വിലയുമുണ്ടോ ? വെള്ളാപ്പള്ളിയുടെ അന്നത്തെ വാക്കുകൾ വൈറലാകുന്നു

ഇതിൽ ജിം ഹോപ്പറുടെ റോളിൽ ജോജു ജോർജിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജോയ്സ് ബയേഴ്സ് ആയി മഞ്ജു വാര്യർ. വെക്നയുടെ റോളിൽ ഫഹദ് ഫാസിൽ. ഇലവന്റെ റോളിൽ അനശ്വരാ രാജനും മൈക്കായി നസ്ലെനും ലുകാസായി മാത്യു തോമസിനേയും ഈ എഐ വിഡിയോയിൽ കാണിക്കുന്നു. 

Also Read:വിവാദം അനാവശ്യമെന്ന് എഴുത്തുകാർ; കുടുംബത്തെ മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് എംടിയുടെ മക്കൾ

സ്റ്റീവിന്റെ റോളിൽ സംഗീത് പ്രതാപ്. മാക്സ് ആയി മമിത ബൈജു. എന്നിങ്ങനെയാണ് വൈറലായ ഈ എഐ വിഡിയോയിലെ മലയാളി സ്ട്രെയിഞ്ചർ തിങ്സ് കാസ്റ്റിങ്. എന്നാൽ ഹോപ്പറായുള്ള ജോജു ജോർജ്, വെക്നയായി ഫഹദ്, ജോയ്സായി മഞ്ജു വാര്യർ എന്നിവരുടെ കാസ്റ്റിങ് മാത്രമേ ശരിയായിട്ടുള്ളു എന്ന അഭിപ്രായമാണ് ശക്തം. 

Also Read: 'വേടാ, കുറച്ച് മാറി നിന്നോ...കൂട്ടിയാൽ കൂടില്ല!' ആരാധകരെ ഇളക്കി മറിച്ച് കൊല്ലം ഷാഫി

സ്റ്റീവിനെ ദയവായി ഇങ്ങനെ കൊല്ലരുത്, സ്റ്റീവ് ആവാനൊന്നും ഒനെക്കൊണ്ട് പറ്റില്ല എന്നെല്ലാമാണ് കമന്റുകൾ. സ്റ്റിവായി ടൊവിനോ തോമസിനെ നിർദേശിക്കുന്നവരും ഉണ്ട്. ഇത് നല്ല ശ്രമം ആണ്. പക്ഷേ വീണ്ടും ശ്രമിക്കാതിരിക്കൂ എന്നാണ് വിഡിയോ എഡിറ്ററെ ട്രോളി വന്ന കമന്റുകളിൽ ഒന്ന്. 

Read More:വെക്കെടാ ഇതിന് മുകളിലൊന്ന്! സാറ്റിസ്ഫാക്ഷൻ ലെവലിന്റെ അങ്ങേത്തലം

AI Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: