കോട്ടയം : കെ എസ് ആര്‍ ടിസിയുടെ ആനവണ്ടികള്‍ ആഘോഷമാക്കിയവരാണ് നമ്മള്‍ മിക്കവരും. കുന്നുകളും മലകളും അനായാസേന കയറുന്ന ആനവണ്ടികള്‍ ഇന്ന് കേരളത്തിന്‍റെ മുഖങ്ങളിലൊന്നാണ്. സിനിമാ തിയേറ്റര്‍ സ്ക്രീനിന്‍റെ വലുപ്പമുള്ള അതിന്‍റെ മുന്‍ ചില്ലുകളിലൂടെ കാഴ്ചകള്‍ കണ്ടു പോവാന്‍ ഇഷ്ടപ്പെടാത്തവരായാരുണ്ട്. മഴയായാലും വെള്ളപ്പോക്കമായാലും കുലുക്കമില്ലാത്ത ഈ കൊമ്പന്മാര്‍ തന്നെയാണ് കേരളത്തിലെ റോഡുകളിലെ താരം എന്നതില്‍ സംശയമില്ല. സ്വന്തമായി മൊബൈല്‍ ആപ് വരെയുണ്ട് ആനവണ്ടിക്ക് എന്നിരിക്കെയാണ് പഴയൊരു വിരുതന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചുവപ്പും മഞ്ഞയും നിറമുള്ള നമ്മുടെ പഴയ സ്റ്റേറ്റ് ബസ്സുകള്‍!

മലഞ്ചരുവിലെ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട സ്റ്റേറ്റ് ബസ്സു കണ്ടോ ? കടയുടെ ചുമരില്‍ 1995ല്‍ ഇറങ്ങിയ സുരേഷ് ഗോപി പടത്തിന്‍റെ പോസ്റ്ററും ഉണ്ട്. പഴയൊരു ഫോട്ടോ എന്നാവും ഒരു നിമിഷം ആരും ധരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി.

 

കോട്ടയംകാരനായ ശ്യാംകുമാര്‍ ആചാര്യയുടെ സൃഷ്ടിയാണിത്‌. കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്ന ഇത്തരം ബസ്സുകള്‍ നിര്‍മിക്കുക എന്നതാണ് ശ്യാംകുമാറിന്‍റെ പ്രധാനപണി. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ശ്യാമിന്‍റെ ബസ്സുപ്രേമം. ബസ്സുകളുടെ മിനിയേച്ചറുകള്‍ ഉണ്ടാക്കുക എന്നതാണ് ശ്യാമിന്‍റെ പ്രധാന വിനോദം. കെഎസ്ആര്‍ടിസി ആസ്ഥാനം വരെയെത്തിയിരിക്കുന്ന ശ്യാമിന്‍റെ ഈ വൈഭവം ഒട്ടും എളുപ്പമാണ് എന്ന് ധരിക്കേണ്ട. ക്രിയാത്മകതയ്ക്കൊപ്പം ഏറെ കഠിനമായ പ്രയത്നം തന്നെയുണ്ട് ഈ സ്റ്റേറ്റ് ബസ്സിന്‍റെ ഫോട്ടോയ്ക്ക് പിന്നില്‍. . വീഡിയോ കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook