/indian-express-malayalam/media/media_files/uploads/2023/06/worlds-longest-english-word.jpg)
ലിറ്റിൽ ബിഗ് ഷോർട്സ് ഷോയിൽ പങ്കെടുക്കുന്ന ആറു വയസ്സുകാരൻ, Photo: Trends Desk/ IE Malayalam
പ്രശസ്തമായ അമേരിക്കൻ ടെലിവിഷൻ ഷോയാണ് ലിറ്റിൽ ബിഗ് ഷോട്സ്. പ്രമുഖ അവതാരകൻ സ്റ്റീവ് ഹാർവി അവതാരകനായി എത്തുന്ന ഷോയിൽ അതിഥികളായി എത്തുന്നത് കുട്ടികളാണ്. വിവിധ മേഖലകളിൽ തങ്ങളുടെ മികവ് തെളിയിച്ച കുട്ടിളെത്തി അവതാരകനുമായി സമയം ചെലവഴിക്കുന്നതാണ് പരിപാടി. ഇതേ ഷോയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിട്ടുണ്ട്. കൊച്ചു കുട്ടികളുടെ രസകരമായ മറുപടികളും അതിന്റെ റിയാക്ഷനായി സ്റ്റീവിന്റെ മുഖത്തു വരുന്ന ഭാവങ്ങളുമാണ് വീഡിയോകൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നത്.
ഇപ്പോഴിതാ ലിറ്റിൽ ബിഗ് ഷോർട്സിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സ്പെല്ലിങ്ങ് ബീ കോണ്ടസ്റ്റിലെ മത്സരാർത്ഥിയാണ് അതിഥിയായി എത്തുന്നത്. ആകാശ് എന്നു പേരുള്ള ആറു വയസ്സുകാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റടുത്തത്. ആറു വർഷങ്ങൾക്കു മുൻപ് യൂട്യൂബിലെത്തിയ വീഡിയോയ്ക്ക് ഇപ്പോഴും ആരാധകരുണ്ടെന്നതാണ് കൗതുകം.
ലോകത്തിലെ ഏറ്റവും വലിയ വാക്കിന്റെ സ്പെല്ലിങ്ങാണ് ആകാശിനോട് ചോദിക്കുന്നത്. വളരെ നിഷ്പ്രയാസമാണ് ആകാശ് അത് പറയുന്നതും. നാൽപ്പത്തി അഞ്ച് അക്ഷരങ്ങളാണ് ഈ വാക്കിലുള്ളത്. കുട്ടി പറയുന്നത് കേട്ട് ആശ്ചര്യത്തോടെ നിൽക്കുന്ന സ്റ്റീവിനെ വീഡിയോയിൽ കാണാം.
ബില്യണിയർ കോഡ്സ് എന്ന പേജ് പങ്കുവച്ച വീഡിയോയ്ക്ക് രണ്ട് ലക്ഷത്തിലധികം വ്യൂസുണ്ട്. എനിക്ക് ആ വാക്ക് ഉച്ചരിക്കാൻ കൂടി സാധിക്കില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us