ന്യൂഡല്‍ഹി: ഗുജറാത്തിലെ നര്‍മദ ജില്ലയിൽ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏക്താ പ്രതിമക്കുള്ളില്‍ ചോര്‍ച്ച. കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രതിമ കാണാന്‍ എത്തിയവരെല്ലാം വെള്ളക്കെട്ടില്‍ കുടുങ്ങി പോയി. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. ഗ്യാലറിക്കുള്ളിൽ ഉണ്ടായിരുന്നവർ ചോർച്ചയെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്നതും വീഡിയോയിൽ കാണാം.
Statue of Unity’s viewing gallery flooded due to heavy rain in Gujarat.
Read full story here: //t.co/lBKFA85Drd pic.twitter.com/wHQUXiMhXz
— The Indian Express (@IndianExpress) June 29, 2019
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രതിമ അനാച്ഛാദനം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. പട്ടേലിന്റെ 144-ാം ജന്മദിനമായ ഒക്ടോബർ 31 നായിരുന്നു അനാച്ഛാദനം.
Read Also: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി
നാല് വര്‍ഷം കൊണ്ടാണ് ഈ പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2063 കോടി രൂപയാണ് ആകെ ചെലവ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്കാണ് മേല്‍നോട്ട ചുമതല. പ്രതിമക്കുള്ളില്‍ പട്ടേല്‍ സ്മാരക പൂന്തോട്ടം, സാധു ദ്വീപ്, മ്യൂസിയം, നിരവധി ഓഫീസുകൾ ഉണ്ട്. പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റില്‍ പോയാല്‍ വിശാലമായ ഗ്യാലറിയുണ്ട്. 200 പേര്‍ക്ക് ഒരേ സമയം നില്ക്കാവുന്ന ഗ്യാലറിയാണ് ഇത്. ഈ ഗ്യാലറിയിലാണ് ചോര്‍ച്ച. 70,000 ടണ്‍ സിമന്റും 6000 ടണ്‍ സ്റ്റീലും ഉപയോഗിച്ചാണ് ഈ പ്രതിമ പണി കഴിപ്പിച്ചിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook