scorecardresearch
Latest News

‘ഡൗണ്‍ ടു എര്‍ത്ത്’; ശാരീരിക പരിമിതിയുള്ള ആരാധികയ്ക്കൊപ്പം ചുവടുവച്ച് ഷാരൂഖ്, വീഡിയോ

ഷാരൂഖിനൊപ്പമുള്ള നിമിഷം എത്രത്തോളം സന്തോഷം പകരുന്നതാണെന്ന് ആരാധികയുടെ മുഖത്തെ സന്തോഷം വ്യക്തമാക്കുന്നു

‘ഡൗണ്‍ ടു എര്‍ത്ത്’; ശാരീരിക പരിമിതിയുള്ള ആരാധികയ്ക്കൊപ്പം ചുവടുവച്ച് ഷാരൂഖ്, വീഡിയോ

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ഷാരൂഖ് ഖാനെന്ന് നിസംശയം പറയാന്‍ സാധിക്കും. തന്റെ അഭിനയമികവു കൊണ്ട് മാത്രമല്ല, വിനയം കൊണ്ടും ലക്ഷക്കണക്കിന് പേരുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ഷാരൂഖിന് സാധിച്ചിട്ടുണ്ട്.

ശാരീരിക പരിമിതിയുള്ള ഒരു ആരാധികയ്ക്കൊപ്പം ഷാരൂഖ് ചുവടുവയ്ക്കുന്ന പഴയ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ്. ദില്‍ സെ എന്ന ചിത്രത്തിലെ ചല്‍ ചയ്യ ചയ്യ എന്ന ഐക്കോണിക് ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ഡാന്‍സ് ചെയ്തത്. വീല്‍ചെയറിലിരിക്കുന്ന കുട്ടിയ്ക്കൊപ്പം മുട്ടുകുത്തി നിന്നാണ് ഷാരൂഖ് ചുവടുവയ്ക്കുന്നത്. ഷാരൂഖിനൊപ്പമുള്ള നിമിഷം എത്രത്തോളം സന്തോഷം പകരുന്നതാണെന്ന് ആരാധികയുടെ മുഖത്തെ സന്തോഷം വ്യക്തമാക്കുന്നു.

വീഡിയോ കാണാം:

2017 ല്‍ ടിവി ഷോയായ സ രി ഗ മ പ ലില്‍ ചാമ്പ്സ് എന്ന പരിപാടിക്കിടെയാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 16 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്.

ഷാരൂഖിന്റെ പ്രവര്‍ത്തിക്ക് കമന്റ് സെക്ഷനില്‍ അഭിനന്ദന പ്രവാഹമാണ്. “അദ്ദേഹം എളിമയുള്ള ആളാണ്, അതിനാലാണ് ലോകത്തിലെ ഏറ്റവും പ്രശസ്തിയുള്ള താരമായി മാറിയത്,” ഒരാള്‍ അഭിപ്രായപ്പെട്ടു. “നിങ്ങൾ പറഞ്ഞത് ആളുകൾ മറക്കും, നിങ്ങൾ ചെയ്തത് ആളുകൾ മറക്കും, എന്നാൽ നിങ്ങൾ അവരെ എങ്ങനെ സന്തോഷിപ്പിച്ചുവെന്നത് ആളുകൾ ഒരിക്കലും മറക്കില്ല,” മറ്റൊരാള്‍ കമന്റ് ചെയ്തു.

അടുത്തതായി റിലീസിനെത്തുന്ന ഷാരൂഖ് ചിത്രം പത്താനാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഷാരൂഖ് ചിത്രമെത്തുന്നത്. രാജ് കുമാര്‍ ഹിരാണിയുടെ ഡങ്കി, അറ്റ്ലിയുടെ ജവാന്‍ എന്നിവയാണ് പ്രഖ്യാപനം നടത്തിയിട്ടുള്ള മറ്റ് ചിത്രങ്ങള്‍. ഡങ്കിയില്‍ ഷാരൂഖിനൊപ്പം തപ്സീ പന്നുവുമുണ്ട്. ജവാനില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തും.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Srks dance moves with specially abled fan win hearts online