കഴിഞ്ഞ ആഴ്ച്ച അവസാനിച്ച ബിഗ് ബോസ് ഹിന്ദിയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ആരാധകരുടെ സ്‌നേഹം ശ്രീശാന്തിന് വേണ്ടുവോളം ലഭിക്കുന്നുണ്ട്. മറയില്ലാതെ, താന്‍ എന്താണോ അങ്ങനെ തന്നെയാണ് ശ്രീശാന്ത് ബിഗ് ബോസ് വീട്ടില്‍ പെരുമാറിയത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഷോ കഴിഞ്ഞിട്ടും ശ്രീയാണ് യഥാര്‍ത്ഥത്തില്‍ വിജയി ആകേണ്ടതെന്ന് ആരാധകര്‍ പറയുന്നു.

ഇതിനിടെ ശ്രീയും മകളും ഒരുമിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം വീട്ടിലെത്തിയ ശ്രീ തന്റെ മകള്‍ക്കൊപ്പം കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു. ”എന്റെ സ്‌നേഹം, എന്റെ ലോകം” എന്ന വാചകത്തോടെയാണ് ശ്രീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകളുടെ പാട്ടിനൊപ്പം ചുവടുകള്‍ വെക്കുന്ന ശ്രീയാണ് വീഡിയോയിലുള്ളത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ശ്രീ സാന്‍വിക, സുര്യശ്രീ എന്നിവരാണ് ശ്രീയുടെ മക്കള്‍. സാന്‍വികയാണ് വീഡിയോയിലുള്ളത്.

ബിഗ് ബോസിലെ അവസാന രണ്ടു പേരിലൊരാളായിരുന്നു ശ്രീശാന്ത്. അടുത്ത സുഹൃത്തായ ദീപികയാണ് ഷോ വിജയിച്ചത്. പരാജയപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും ദീപിക തനിക്ക് സഹോദരിയാണന്നുമായിരുന്നു പിന്നീട് ശ്രീ പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ